രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു: 1.31 ലക്ഷം പുതിയ കേസുകള്‍, മരണം 780

രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു: 1.31 ലക്ഷം പുതിയ കേസുകള്‍, മരണം 780
April 09 12:25 2021 Print This Article

ന്യുഡല്‍ഹിക രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1,31,968 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. 780 പേര്‍ കൂടി മരണമടഞ്ഞു. ഇന്നലെ 61,899 പേര്‍ രോഗമുക്തരായി. നിലവില്‍ 9,79,608 പേര്‍ ചികിത്സയിലുണ്ട്.

ഇതുവരെ 1,30,60,542 പേര്‍ കോവിഡ് ബാധിതരായി. 1,19,13,292 പേര്‍ രോഗമുക്തരായി. 1,67,642 പേര്‍ മരണമടഞ്ഞു. ഇതുവരെ 9,43,34,262 ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കോവിഡ് നിരക്കുകള്‍ അനിയന്ത്രിതമായി ഉയരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 56,000നു മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയിലും ഇന്നലെ റെക്കോര്‍ഡ് എണ്ണം രോഗികളുണ്ടായി.

ഇന്നലെ 13,64,205 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 25,40,41,584 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് കുതിച്ചുയരുകയാണ്. ലക്‌നൗവിലെ കിംഗ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ അടക്കം നാല്പതില്‍ ഏറെ ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി സര്‍ ഗംഗാറാം ഹോസ്പിറ്റലില്‍ 37 ജീവനക്കാര്‍ക്കും കോവിഡ് വന്നിട്ടുണ്ട്. ഇവരില്‍ മൂന്നില്‍ രണ്ടു പേര്‍ വീടുകളില്‍ ഐസോലേഷനിലാണ്. മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി രാജീവ് ഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് കോവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റി. ഇതര രോഗികള്‍ക്കുള്ള ചികിത്സ നിര്‍ത്തിവച്ചതായി ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.