രാജു മേത്രയുടെ തനിനിറം വെളിപ്പെടുന്നു.

രാജു മേത്രയുടെ തനിനിറം വെളിപ്പെടുന്നു.
October 03 22:51 2017 Print This Article

വിശുദ്ധിയുടെ ആൾ രൂപമായി ആയിരങ്ങൾ മനസ്സിൽ പൂജിക്കുന്ന വിഗ്രഹം ഉടയുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ അദ്ദേഹത്തിന്റെ പരാക്രമങ്ങൾ ജനങ്ങൾ അറിഞ്ഞു തുടങ്ങി.

അധികാര വടംവലി നടത്തുന്നവർ ലൂസിഫറിന്റെ ഏജന്റുമാരാണെന്ന അദ്ദേഹത്തിന്റെ തന്നെ ഗൾഫ് പ്രസംഗം ഹിറ്റായിരുന്നു. അധികാരത്തിന്റെ ഇടനാഴിയിൽ തന്നെ കണ്ടാൽ താൻ കൃപയിൽ നിന്ന്‌ വീണു പോയെന്നു കരുതിക്കൊൾവാൻ പറഞ്ഞപ്പോൾ രോമാഞ്ചമുണ്ടായി. എത്ര സുഖമുള്ള വാക്കുകൾ കൊണ്ടു അമ്മാനമാടി സ്റ്റേജിളക്കി ??

പറഞ്ഞതെല്ലാം തിരിച്ചടിക്കുന്നതു കണ്ടപ്പോൾ വല്ലാത്ത വൈക്ലബ്യം. പാസ്റ്റർ .ടി.സി. ഈശോയുടെ മരണത്തിനു മുൻപ് തന്നെ സെൻറർ പിടിക്കാൻ നടത്തിയ പരാക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പോലീസ് ഇടപടുലകളുടെയും നാറിയ കഥകൾ ഇപ്പോൾ പിള്ളാരു പോലും പറയുന്നു.

മേത്രയുടെ അധികാര വടംവലിയെ അനുകൂലിക്കാഞ്ഞ അത്തിക്കയം സഭയെ സെന്ററിൽ നിന്നും പുറത്താക്കിയില്ലേ ? അതിപ്പോൾ വടശ്ശേരിക്കര സെന്ററിൽ പോയില്ലേ ? ഹാ ..ദൈവസ്റ്റേഹത്തിന്നെ പ്രദർശനമേ !!! സെന്റർ വൈസ് പ്രസിഡന്റായിരുന്ന പി.വി.വർഗീസിന് ആയിരുന്നു സെന്റർ പാസ്റ്ററാകുവാൻ എല്ലാ യോഗ്യതയുമുള്ള ആൾ. എന്നാൽ തന്റെ ബന്ധുകൂടിയായ വർഗീസിനെ ചക്കര വാക്കു പറഞ്ഞു ഒഴിവാക്കി അധികാരം പിടിച്ചെടുത്തു. എന്നാൽ വർഗീസ് സെന്ററിൽ തുടർന്നാൽ തനിക്ക് ഭീഷണിയാകുമെന്ന് കരുതി ഇപ്പോൾ അദ്ദേഹത്തെയും പുറത്താക്കി. ലോക്കൽ സഭ പോലും ഇല്ലാതെ വർഗീസ് കരയുന്നു. ഉറ്റ സുഹൃത്തുക്കളായിരുന്ന റെജി പുന്നൂസിനെയും കുര്യാക്കോസിനെയും പുകച്ചു ചാടിച്ചില്ലേ ? അടുത്തത് പി.കെ.തോമസല്ലേ താങ്കളുടെ ഇര ?? ബാക്കി പുറകാലെ.

പതിവില്ലാതെ കഴിഞ്ഞ വർഷം സ്റ്റേറ്റു ഫണ്ടിലേക്ക് ഒരു ലക്ഷം രൂപാ കൊടുത്തത് മികച്ച പ്രോഗ്രാം കിട്ടാനായിരുന്നോ ? അതോ മറ്റാർക്കെങ്കിലും കൊടുത്തതോ ??  പുരികം പറിച്ച പെൺകുട്ടികളെ ശപിക്കാതെ, സ്വന്തം മുഖം മിനുക്കുക മേത്രേ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.