രാജീവ് ഗാന്ധിയുടെ ഉല്ലാസയാത്ര: മോദിയുടെ ആരോപണം തള്ളി മുന്‍ നേവി അഡ്മിറല്‍

രാജീവ് ഗാന്ധിയുടെ ഉല്ലാസയാത്ര: മോദിയുടെ ആരോപണം തള്ളി മുന്‍ നേവി അഡ്മിറല്‍
May 09 22:51 2019 Print This Article

ന്യൂഡല്‍ഹി> തെരഞ്ഞെടുപ്പ‌് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജീവ‌് ഗാന്ധിക്കെതിരെ നടത്തിയ ആരോപണത്തിലെ നുണ തുറന്നുകാട്ടി ഇന്ത്യന്‍ നാവികസേനയുടെ മുന്‍ അഡ‌്മിറല്‍ എല്‍ രാംദാ‌സ‌്. 1987ല്‍ രാജീവ‌് ഗാന്ധി കുടുംബത്തോടൊപ്പം വിനോദസഞ്ചാരം നടത്താന്‍ ഐഎന്‍എസ‌് വിരാട‌് ഉപയോഗിച്ചുവെന്നാണ‌് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോഡി ആരോപിച്ചത‌്.

എന്നാല്‍, ഐഎന്‍എസ‌് വിരാട‌് രാജീവ‌് ഗാന്ധി ഔദ്യോഗിക സന്ദര്‍ശനത്തിന‌് പോകാനാണ‌് ഉപയോഗിച്ചതെന്ന‌് രാംദാസ‌് തുറന്ന കത്തില്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം വിദേശികളാരുമില്ലായിരുന്നു. ഫ്ലാഗ‌് ഓഫീസര്‍ കമാന്‍ഡിങ‌് ഇന്‍ ചീഫ‌് ആയി താനും കൊച്ചിയില്‍നിന്ന‌് സതേണ്‍ നേവല്‍ കമാന്‍ഡും മാത്രമാണ‌് കപ്പലിലുണ്ടായിരുന്നത‌്. താന്‍ അവര്‍ക്കുവേണ്ടി അത്താഴ സല്‍കാരം നടത്തിയിരുന്നു. മറ്റൊരു സല്‍ക്കാരവും ഐഎന്‍എസ‌് വിരാടിലോ സേനയുടെ മറ്റു കപ്പലുകളിലോ നടന്നിട്ടില്ല.

സേനയില്‍നിന്ന‌് വിരമിച്ച മറ്റ‌് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട‌്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.