രാജസ്ഥാനില്‍ കൂട്ടമാനംഭംഗത്തിനിരയായത് മലയാളി യുവതി

രാജസ്ഥാനില്‍ കൂട്ടമാനംഭംഗത്തിനിരയായത് മലയാളി യുവതി
September 30 02:06 2017 Print This Article

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീറില്‍ 23 പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത് മലയാളി യുവതിയെ. രാജസ്ഥാനിലെ ബീക്കോനേറ്റില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയ 28 കാരിയെയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയത്. സെപ്റ്റംബര്‍ 25നാണ് സംഭവം. സ്ഥലം സന്ദര്‍ശിച്ചു മടങ്ങവെ ബസ് കാത്തുനില്‍ക്കുന്ന യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

യുവതി ജനിച്ചുവളര്‍ന്നത് ഡല്‍ഹിയിലാണെങ്കിലും ഇവരുടെ മാതാപിതാക്കള്‍ കേരളീയരാണെന്ന് ബിക്കാനീര്‍ പൊലിസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ പൊലിസ് കസ്റ്റഡിയിലാണ്. 27നാണ് പരാതി പൊലിസിന് ലഭിച്ചത്. 23 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.