രണ്ട് മേജര്‍മാര്‍ ഉള്‍പെടെ കാണാതായ 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചു

രണ്ട് മേജര്‍മാര്‍ ഉള്‍പെടെ കാണാതായ 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചു
June 19 14:24 2020 Print This Article

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ചൈനീസ് ആക്രമണത്തിനിടെ കാണാതായ 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. സംഘത്തില്‍ രണ്ട് മേജര്‍മാരും ഉള്‍പെടുന്നു. മൂന്നുദിവസത്തിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. സൈനിക തല ചര്‍ച്ചകള്‍ക്കു സേഷമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, ചൈനീസ് ആക്രമണത്തില്‍ 76 സൈനികര്‍ക്ക് പരിക്കേറ്റതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല. എല്ലാവരും ഡ്യൂട്ടിയില്‍ തിരിച്ചെത്താന്‍ പ്രാപ്തമാണെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലേയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള 18 സൈനികര്‍ 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 56 പേര്‍ ഈ ആഴ്ച തന്നെ ജോലിയില്‍ തിരികെയെത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിങ്കളാഴ്ചയുണ്ടായ ചൈനീസ് ആക്രമണത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. കല്ലും ആണിതറച്ച വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.