രണ്ടു മക്കള്‍ക്കൊപ്പം മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ യുവതിയും മരിച്ചു

രണ്ടു മക്കള്‍ക്കൊപ്പം മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ യുവതിയും മരിച്ചു
September 01 22:10 2021 Print This Article

എറണാകുളം: അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി യുവതി ആത്മഹത്യചെയ്തു. ഇളന്തുരുത്തി പരേതനായ അനൂപിന്റെ ഭാര്യ അഞ്ജുവും മക്കളായ ആതിര (ചിന്നു- 7) അനുഷ (കുഞ്ചു-3) എന്നിവരാണ് മരിച്ചത്.

പൊള്ളലേറ്റ മൂന്നുപേരെയും അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് കുട്ടികള്‍ മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥിയിലുള്ള യുവതിയെ കൂടുതല്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയായിരുന്നു മരണം.

കഴിഞ്ഞ മാസം രണ്ടിനായിരുന്നു അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. തുടര്‍ന്ന് വിഷാദത്തിലായിരുന്നു യുവതി. ഈ മനോഷവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.