രക്ഷതേടിയുള്ള പ്രയാണത്തില്‍ ജനങ്ങള്‍; കാബൂളില്‍ കുട്ടികളെ മുള്ളുവേലിക്കപ്പുറത്തേക്ക് എറിഞ്ഞ് സ്ത്രീകള്‍

രക്ഷതേടിയുള്ള പ്രയാണത്തില്‍ ജനങ്ങള്‍; കാബൂളില്‍ കുട്ടികളെ മുള്ളുവേലിക്കപ്പുറത്തേക്ക് എറിഞ്ഞ് സ്ത്രീകള്‍
August 19 20:13 2021 Print This Article

താലിബാന്റെ അധീനതയിലായ കാബൂളില്‍ നിന്ന് രക്ഷതേടിയുള്ള പ്രയാണത്തിലാണ് ജനങ്ങള്‍. ഇതിനിടെ പുറത്തുവരുന്ന കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്. വിമാനത്താവളത്തില്‍ വച്ച്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികരോട് ജനങ്ങള്‍ രക്ഷിക്കാനായി കേണപേക്ഷിക്കുകയാണ്. വിമാനത്താവളത്തിന്റ ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകള്‍ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.

താലിബാനെ ഭയന്ന് കൈക്കുഞ്ഞുങ്ങളെ മുള്ളുവേലിക്കപ്പുറത്തേക്ക് എറിഞ്ഞ് കൊടുക്കുന്ന കാഴ്ച തങ്ങളുടെ ഹൃദയം തകര്‍ക്കുന്നുവെന്ന് ബ്രീട്ടിഷ് സൈനികര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷിക്കാന്‍ കരഞ്ഞപേക്ഷിച്ച്‌ സ്ത്രീകള്‍ മുള്ളുവേലിക്കപ്പുറത്തേക്ക് കുട്ടികളെ വലിച്ചെറിയുന്നു. ചില കുരുന്നുകള്‍ മുള്ളുവേലിയില്‍ കുടുങ്ങുന്നു. ഭയാനക കാഴ്ചകള്‍.

‘ഞങ്ങളെ സഹായിക്കൂ, താലിബാന്‍ വരുന്നു’ എന്ന് സ്ത്രീകള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടയില്‍, രാജ്യംവിടുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്കുമുമ്ബില്‍ ബ്രിട്ടന്‍, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. ഇരുപതിനായിരത്തോളം അഫ്ഗാനികള്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. ഓസ്ട്രേലിയ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്.

https://twitter.com/rose_k01/status/1428074953690140674?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1428074953690140674%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Frealnewskerala-epaper-relnker%2Frakshathediyullaprayanathiljanangalkuttikalemulluvelikkappurathekkerinysthreekalchilakuttikalkudungividiyo-newsid-n308543632

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.