കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പിലേക്ക് ഇടിച്ചിറക്കി. യന്ത്രത്തകരാര്‍ കാരണമാണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കിയത്.
ഹെലികോപ്ടറിലുണ്ടായിരുന്ന യൂസഫലിയും ഭാര്യയും സുരക്ഷിതരാണ്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
ജനവാസ കേന്ദ്രത്തിന് മുകളിലൂടെ പറക്കുമ്ബോഴാണ് ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചത്. ഇതോടെ എറണാകുളം പനങ്ങാട് ബൈപ്പാസിന് സമീപത്തെ ചതുപ്പില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു.
യൂസഫലിയും കുടുംബവുമടക്കം അഞ്ചു പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. സംഭവ സമയത്ത് പ്രദേശത്ത് ചെറിയ കാറ്റും മഴയും ഉണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.