യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു

യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു
March 01 20:13 2022 Print This Article

യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു. നടപടി ക്രമങ്ങള്‍ക്കായി പ്രത്യേക സെഷന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.യുക്രൈന്‍ അംഗത്വം നല്‍കുന്നതിനെ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ എതിര്‍ക്കാനുള്ള സാധ്യത കുറവാണ്.

റഷ്യയോട് മൃദുസമീപനമുണ്ടായിരുന്ന രാജ്യങ്ങള്‍ ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു. എന്നാല്‍ റഷ്യയുടെ യുദ്ധ നടപടിക്ക് പിന്നാലെ ഇരു രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ തിരിഞ്ഞു. ഇരു രാജ്യങ്ങളും യുക്രൈന്‍ അനുകൂല നിലപാടും സ്വീകരിച്ചിരുന്നു.

യുക്രൈനിലെ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളിലടക്കം റഷ്യ അതിതീവ്രമായ ആക്രമണം തുടരുകയാണ്. കീവിനു ശേഷം യുക്രൈനിലെ പ്രധാന നഗരമായ ഹര്‍കീവിലെ സര്‍ക്കാര്‍ കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ട് അഗ്‌നിഗോളമായി തീരുന്ന ദൃശ്യങ്ങള്‍ യുക്രൈന്റെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. രാജ്യാന്തര മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ച്‌ റഷ്യ യുദ്ധം വ്യാപിപ്പിക്കുകയാണ്. സാധാരണക്കാരെ കൊല്ലുന്നു, അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുന്നു. യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം അവര്‍ മിസൈലുകള്‍ തൊടുത്ത് ഇല്ലാതാക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.