യൂറോപ്പില്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 150 പിന്നിട്ടു

യൂറോപ്പില്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 150 പിന്നിട്ടു
July 17 18:51 2021 Print This Article

യൂറോപ്പിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു .ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ 90 പുതിയ മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്.

ജര്‍മ്മനിയിലും ബെല്‍ജിയത്തിലുമാണ് പ്രളയം കൂടുതല്‍ നാശo വിതച്ചത് .ദുരന്തത്തില്‍ 1300ഓളം പേരെ വിവിധ നഗരങ്ങളിലായി കാണാതായി.അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

പലയിടങ്ങളിലും ടെലിഫോണ്‍-വൈദ്യുതി ബന്ധം തകര്‍ന്നു . ജര്‍മ്മന്‍ നഗരങ്ങളായ റിനേലാന്റ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലാണ് മിന്നല്‍പ്രളയം രൂക്ഷമായത് .

അതേസമയം ഇന്ന് പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മണ്ണിനടിയിലും ഒഴുകിപ്പോയ വാഹനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട് . ഭീഷണി കണക്കിലെടുത്ത് ജര്‍മ്മന്‍ നഗരമായ വാസന്‍ബെര്‍ഗില്‍ എഴുന്നൂറോളം പേരെ അധികൃതര്‍ ഒഴിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച്‌ വരികയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.