യൂത്ത് ഫോര്‍ ക്രൈസ്റ്റിന്റെ ധനസഹായം മാതൃകയായി

യൂത്ത് ഫോര്‍  ക്രൈസ്റ്റിന്റെ  ധനസഹായം  മാതൃകയായി
June 19 19:48 2017 Print This Article

നല്ല യൗവനത്തിൽ തന്നെ കർത്താവിൽ നിദ്രപ്രാപിച്ച പാസ്റ്റർ ജോമോന്റെ ഭാര്യ രമ്യക്കും കുഞ്ഞുങ്ങൾക്കുമായി കഴിഞ്ഞ ചില ദിവസങ്ങൾ ആയി ഫെസ്ബുക്കു ക്രിസ്തീയ കൂട്ടായ്മയായ യൂത്ത് ഫോർ ക്രൈസ്റ്റിൻറ (YFC) നേതൃത്വത്തിൽ ധനസഹായ ഫണ്ട് ശേഖരിക്കുകയും സന്മനസ്സുള്ളവർക്കായി YFC യുടെ പേരിൽ തന്നെ ഒരു ചാറ്റ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഫണ്ടിലേക്ക് 2,87000 .00 രൂപ ( രണ്ടു ലക്ഷത്തി എൺപത്തേഴായിരം രൂപ) സഹോദരങ്ങളുടെ ആത്മാർത്ഥ സഹകരണത്താൽ ലഭിക്കുകയുണ്ടായി. ആ തുക മേച്ചൽ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ വച്ച് മേലുകാവ് സെന്റർ പാസ്റ്റർ കെ എം ജോയ് യുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ വച്ച് സിസ്റ്റർ രമ്യയുടെ രണ്ടു കുട്ടികളുടെ പേരിൽ 1,43500 (ഒരു ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറു) രൂപ വീതം (രണ്ടു ഘട്ടങ്ങളിലായി) ഉള്ള സ്ഥിര നിക്ഷേപങ്ങൾ ആക്കി കൊടുക്കുവാൻ ദൈവം കരുണ ചെയ്തു .

സെൻറർ പാസ്റ്ററിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ഏകദേശം ആറോളം ദൈവദാസന്മാരും മേച്ചൽ ചർച്ച് ഓഫ് ഗോഡ് സഭാ വിശ്വാസികളും സന്നിഹിതരായിരുന്നു YFC നു വേണ്ടി കോ ഓർഡിനേറ്റർ ബ്രദർ Ranjith NK യും അഡ്മിൻ ബ്രദർ Samuel Puliyanmackal ലും പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

ലോക്കൽ സഭാ ശ്രുശ്രൂഷകൻ പാസ്റ്റർ രാജൻ ജോണി, ചർച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്‌റ്റ് സെക്രട്ടറി പാസ്റ്റർ ജെയ്‌സൺ മാർക്സ് ജോസഫ്, പാസ്റ്റർ ചാക്കോ സാമുവേൽ എ ജി ചർച്ച് കലമ്പൂർ തുടങ്ങിയ ദൈവ ദാസന്മാർ മീറ്റിങ്ങിൽ സന്നിഹിതരാവുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. കേരളത്തിൽ ഈ ഉദ്യമത്തിന് YFC യുടെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ചത് സഹോദരൻ Ranjith NK ആയിരുന്നു വെല്ലുവിളികൾ ഏറ്റെടുത്ത് വളരെ ഉത്തരവാദിത്വത്തോടും ആത്മാർത്ഥതയോടും കൂടി നടത്തിയത് . ഗ്രൂപ്പ് അഡ്മിൻ ബ്രദർ Samuel Puliyanmackal ആണ് കുട്ടികളുടെ പേരിൽ അക്കൗണ്ട് എടുപ്പിക്കുവാൻ പരിശ്രമിച്ചതും മേച്ചലിലെ മീറ്റിംങ്ങ് അറേഞ്ച് ചെയ്യുകയും ചെയ്തത്. ഇതിന്റെ പേരിൽ സാമ്പത്തികമായി പങ്കാളികളായ ഒരു ചെറിയ കൂട്ടം സഹോദരങ്ങൾ ഉണ്ട്. ആയിരം രൂപ മുതൽ സഭയായി ലക്ഷത്തിനു മുകളിൽ സംഭാവന ചെയ്തവർ ഉണ്ട്.

ഫേസ് ബുക്കിൽ കൂടി മാത്രം പരിചയവും, ദൈവ സ്നേഹവും, ആത്മീയ ദർശനവും ഉള്ള സഹോദരങ്ങൾ കാണിച്ച ആത്മാർത്ഥമായ കൂട്ടായ്മയ്ക്ക് നന്ദി പറയുവാൻ വാക്കുകൾ ഇല്ലാഎന്ന് കൂട്ടായ്മയുടെ അഡ്മിൻസ് പറയുന്നു . സ്വർഗ്ഗത്തിലെ ദൈവം തന്റെ പരിമിതി ഇല്ലാത്ത കലവറകൾ തുറന്നു പ്രിയപ്പെട്ടവരെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.