യു.എസ് സൈന്യത്തെ അയക്കില്ല; ജോബൈഡൻ

യു.എസ് സൈന്യത്തെ അയക്കില്ല; ജോബൈഡൻ
February 25 18:33 2022 Print This Article

യുക്രെയ്ന്‍ വിഷയത്തില്‍ പ്രതികരിച്ച് യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍. പുടിന്‍ അതിക്രമിയാണെന്ന് വിശേഷിപ്പിച്ച ജോ ബൈഡന്‍ യുദ്ധം തിരഞ്ഞെടുത്ത പുടിനും അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.

റഷ്യക്കു മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും ബൈഡന്‍ നടത്തി. റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍ കൂടി അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. 21-ാം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു.

യുക്രെയ്‌നിലേക്ക് യു.എസ് സൈന്യത്തെ അയക്കില്ലെന്നും അന്താരാഷ്ട്ര വേദിയില്‍ പുടിന്‍ പരിഹാസ്യനാകും. യുക്രെയ്‌നെതിരെ ഒട്ടും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുടിന്റെ നടപടി റഷ്യയെ ദുര്‍ബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യും’- ബൈഡന്‍ പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.