by Vadakkan | 20 August 2019 1:41 PM
കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) ഭാരവാഹികള്‍ക്കെതിരായ അഴിമതിക്കേസില്‍ കോടതി ഇടപെടല്‍. കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശം നല്കി.
അഴിമതിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചു കൊണ്ടാണു കോടതിയുടെ ഉടപെടല്‍. ആരോപണ വിധേയനായ ജാസ്മിന് ഷായാണു കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ക്രൈം എഡിജിപിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. യുഎന്‍എ ഭാരവാഹികള്‍ക്കെതിരെ മൂന്നരക്കോടിയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നത്. നഴ്സുമാരില്‍ നിന്നു പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെ ഭീമമായ തുക ജാസ്മിന് ഷാ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ തട്ടിയെടുത്തതായാണ് പരാതി.
Source URL: https://padayali.com/%e0%b4%af%e0%b5%81%e2%80%8b%e0%b4%8e%e2%80%8b%e0%b4%a8%e0%b5%8d%e2%80%8d%e2%80%8b%e0%b4%8e-%e0%b4%85%e2%80%8b%e0%b4%b4%e0%b4%bf%e2%80%8b%e0%b4%ae%e2%80%8b%e0%b4%a4%e0%b4%bf%e2%80%8b%e0%b4%95%e0%b5%8d/
Copyright ©2024 Padayali unless otherwise noted.