യുക്രെയ്നില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ആഭ്യന്തര മന്ത്രിയടക്കം 16 പേര്‍ മരിച്ചു

യുക്രെയ്നില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ആഭ്യന്തര മന്ത്രിയടക്കം 16 പേര്‍ മരിച്ചു
January 18 16:56 2023 Print This Article

കിയവ്: ഹെലികോപ്ടര്‍ അപകടത്തില്‍ യുക്രെയ്നില്‍ ആഭ്യന്തര മന്ത്രിയടക്കം 16 പേര്‍മരിച്ചു. കിയവിലെ ക്വിന്റര്‍ഗാര്‍ട്ടനു സമീപമാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.

ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്കി(42), അദ്ദേഹത്തിന്റെ ഉപ മന്ത്രി യെവ്ജനി യെനിന്‍ എന്നിവരാണ് മരിച്ചത്.

മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. അപകടത്തില്‍ പരിക്കേറ്റ 10 കുട്ടികളടക്കം 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മൊണാസ്റ്റിര്‍സ്കി. 2022 ഫെബ്രുവരിയില്‍ തുടങ്ങിയ റഷ്യന്‍ അധിനിവേശത്തില്‍ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും കുറിച്ച്‌ പൊതുജനങ്ങളെ അറിയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.