യുഎസ് വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച്‌ പുറത്താക്കി

യുഎസ് വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച്‌ പുറത്താക്കി
April 11 10:46 2017 Print This Article

വാഷിങ്ടണ്‍: യുഎസ് വിമാനത്തില്‍ നിന്നും ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച്‌ പുറത്താക്കി. യാത്രികര്‍ അധികമെന്ന കാരണത്താലാണ് സുരക്ഷാ ജീവനക്കാരന്റെ മോശമായ നടപടി. ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സീറ്റില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഷ്യന്‍ വംശജരായ ഡോക്ടര്‍ക്കും ഭാര്യക്കുമാണ് വിമാനത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. അധികബുക്കിങ് നടന്നതിനാല്‍ ഏതെങ്കിലും നാലു യാത്രികര്‍ സ്വമേധയാ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
ആരും ഇതിന് തയാറാവാതിരുന്നതോടെ അധികൃതര്‍ തന്നെ പുറത്താക്കേണ്ടവരെ തിരഞ്ഞെടുത്തു. ഏഷ്യന്‍ വംശജനായ ഡോക്ടറോടും ഭാര്യയോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം തനിക്ക് ജോലിക്ക് പോകേണ്ടതാണെന്നു പറഞ്ഞ ഡോക്ടര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സീറ്റില്‍ നിന്ന് പിടിച്ചുവലിച്ച്‌ വിമാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.