യുഎസില്‍ ഇന്ത്യക്കാരിയും മകനും മരിച്ച നിലയില്‍

യുഎസില്‍ ഇന്ത്യക്കാരിയും മകനും മരിച്ച നിലയില്‍
March 24 15:20 2017 Print This Article

വാഷിങ്ടണ്‍: ന്യൂജേഴ്സിയില്‍ ഏഴ് വയസുകാരനും അമ്മയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്ര സ്വദേശികളായ ശശികലയും(40) അനീഷ് സായിയുമാണ്(7) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് നര ഹനുമന്തറാവു ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഇരുവരേയും മരിച്ചതായി കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

ഹനുമന്ത റാവുവും ശശികലയും സോഫ്ട്വെയര്‍ പ്രൊഫഷണലുകളാണ്. ഒമ്ബതു വര്‍ഷത്തോളമായി ദമ്ബതികള്‍ യുഎസില്‍ താമസിച്ചുവരികയാണ്. ഇരുവരും ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നത്. അതിനാല്‍ ഇത് കൊലപാതകമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

നേരത്തെ ഇന്ത്യന്‍ വംശജരായ ശ്രീനിവാസ് കുച്ചിഭോട്ല, ഹര്‍ണിഷ് പട്ടേല്‍ എന്നിവര്‍ വെടിയേറ്റ് മരിച്ചിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.