യുഎന്‍എയില്‍ സാമ്പത്തീക തട്ടിപ്പ്; ഡിജിപിക്ക് പരാതി

യുഎന്‍എയില്‍ സാമ്പത്തീക തട്ടിപ്പ്; ഡിജിപിക്ക് പരാതി
March 15 20:17 2019 Print This Article

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ (യുഎന്‍എ) പൊട്ടിത്തെറി. പ്രസിഡന്‍റ് ജാസ്മിന്‍ ഷാ വന്‍ സാമ്പത്തീക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഎന്‍എ മുന്‍ വൈസ് പ്രസിഡന്‍റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കി. സാമ്പത്തീക തട്ടിപ്പ് നടത്തിയതിന്‍റെ തെളിവുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

മൂന്ന് കോടിയോളം രൂപ ജാസ്മിന്‍ ഷായും മറ്റ് യുഎന്‍എ ഭാരവാഹികളും ചേര്‍ന്ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിയെന്നാണ് ആരോപണം. മാസവരിസഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും വ്യക്തമായ കണക്കില്ലെന്നാണ് പരാതിയിലെ ആക്ഷേപം.

ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ 59 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതിനും ഒരു സ്വകാര്യ കമ്പനിക്ക് 20 ലക്ഷം നല്‍കിയതിനും ഒക്കെ രേഖയുണ്ടെങ്കിലും എന്ത് ആവശ്യത്തിനാണ് പണം പിന്‍വലിച്ചതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. പല തവണ സംഘടന നേതൃത്വത്തോടെ കണക്ക് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അതിനാലാണ് പരാതിയുമായി രംഗത്തുവന്നതെന്നും മുന്‍ വൈസ് പ്രസിഡന്‍റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ആരോപണം യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ ആരോപണം നിഷേധിച്ചു. സംഘടനയിലെ പടലപ്പിണക്കമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.