യജമാനന്റെ കുഞ്ഞു ബ്ലസ്സി മോൾ

യജമാനന്റെ കുഞ്ഞു ബ്ലസ്സി മോൾ
April 03 15:52 2020 Print This Article

എന്റെ സുഹൃത്തിന് ഒരു പട്ടിക്കുട്ടിയുണ്ടായിരുന്നു, ഏകദേശം രണ്ടുമാസ്സം ഉള്ളപ്പോൾ ആ കുഞ്ഞുപട്ടിയെ അവർ വാങ്ങിയതാണ്. ആ കുഞ്ഞുപട്ടിക്ക് അവർ ഒരു പേരും നൽകി ബ്ലസ്സിമോൾ. എന്റെ സുഹൃത്തിന് മക്കൾ ഇല്ലാത്തതിനാൽ അതിനെ സ്വന്തം മകളെപ്പോലെയാണ് വളർത്തിയത്. വിളിക്കുമ്പോൾ ഓടിവരികയും പറയുന്നത് അനുസരിക്കുകയും ചെയ്യ്യുന്ന ഒരു സുന്നരിയായ പട്ടിക്കുട്ടി.. ഒരു പരിധിവെരെ മക്കൾ ഇല്ലാത്തത്
ആ കുഞ്ഞുപട്ടിക്കുട്ടിനിമിത്തം വിടവ് നികന്നു.

അങ്ങനെ വർഷങ്ങൾ കടന്നുപോയി ഏകദേശം പതിമൂന്നുവർഷങ്ങൾ അവരുടെകൂടെ പാർത്ത പട്ടിക്കുട്ടി ഒരു ദിവസം ആഹാരം കഴിക്കാതെയായി രണ്ടുദിവസം അത് കിടന്നു. അടുത്തദിവസം ആ പട്ടിക്കുട്ടി ഈ ലോകത്തോട് വിടപറഞ്ഞു.. ഇത് ആ വീട്ടുകാരിൽ വളരെയധികം മുറിവുണ്ടാക്കി..

ഞാനിത് പറയാൻ കാരണം ഒരു മനുഷ്യൻ എടുത്തുവളർത്തിയ പട്ടി മരണപ്പെട്ടപ്പോൾ അതിന്റെ യജമാനന് ഉണ്ടായ ദുഃഖം എന്നേ ഒരുപാട് ചിന്തിപ്പിച്ചു.. ഒരു പട്ടിമരിച്ചപ്പോൾ അതിന്റെ യജമാനന് ഉണ്ടായ സങ്കടം ഇത്രയെങ്കിൽ നമ്മളെയൊക്കെ സൃഷ്ട്ടിച്ച ദൈവത്തിന് നമ്മൾ നശിച്ചുപോയാൽ ഉണ്ടാകുന്ന സങ്കടം എത്രമാത്രമാണ്.?

ദൈവമാണ് നമ്മുടെ യജമാനൻ.. പണ്ടൊക്കെ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും അടിമകളെ വെള്ളക്കാർ കടത്തിക്കൊണ്ടുവന്നിട്ട് അവരെ ചന്തയിൽ വിളിക്കാറുണ്ട്, ആ അടിമകളെ വാങ്ങുന്ന യജമാനൻ യജമാനന്റെ പേരിന്റെ ആദ്യഅക്ഷരം ഇരുമ്പിൽ ഉണ്ടാക്കി അതിനേ ഉലയിൽ ഇട്ടു ചൂടാക്കി വാങ്ങിയ അടിമയുടെ ശരീരത്തിൽ വെച്ചു പൊള്ളിക്കുന്നു. കാരണം ആ അടിമയെ കണ്ടാൽ മറ്റുള്ളവർ മനസ്സിലാക്കണം ഈ അടിമ ഒറ്റപ്പെട്ടവനല്ല, പ്രത്യുത ഇവനൊരു യജമാനൻ ഉണ്ടെന്ന്.

ദൈവമക്കളായ നമ്മൾക്ക് ക്രിസ്തുവിന്റെ ചൂടടയാളം ഉണ്ടെങ്കിൽ ശത്രുക്കൾ അടുക്കില്ല. അതാണ്‌ പിശാച് ദൈവത്തോട് ചോദിച്ചത് നീ ഇയ്യോബിന്റെ വേലിയൊന്നു പൊളിച്ചുതരുമോ.?
പൗലോസ് പറയുന്നത് ഞാൻ ക്രിസ്തുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ പ്രാപിച്ചിരിക്കുന്നു എന്നാണ്.

ആ യജമാനനോട് നമ്മൾ കൂറുള്ളവർ ആകുന്നോ..? നാം ചിന്തിക്കേണ്ടിയ ഒരു കാര്യമാകുന്നു. നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തും ഭവിക്കും. വചനം പറയുന്നു ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം. ഏറെയായാൽ എൺപത് സംവത്സരം. അതിന്റെ പ്രതാപം പ്രയാസവും ദുഖവുമത്രെ. അത് വേഗം തീരുകയും ഞങ്ങൾ പറന്നുപോകുകയും ചെയ്യുന്നു.
മനുഷ്യൻ പരസ്പരം വീറും വാശിയും വെച്ചുപുലർത്തി ലോകമനുഷ്യനെ കാണിക്കാനായി ഓരോരോ കോലങ്ങളായിആടുന്നു.. അപ്രകാരം മാറാതെ നാം ദൈവത്തിനും മനുഷ്യനും കൊള്ളാവുന്നവരായി മാറട്ടെ.
സ്നേഹത്തോടെ

ജോമോൻ ഒക്കലഹോമ.

  Categories:
view more articles

About Article Author