വേദികള്‍ കീഴടക്കിയ അപൂര്‍വ്വ വ്യക്തിത്വം; മേരി കോവൂര്‍

വേദികള്‍  കീഴടക്കിയ  അപൂര്‍വ്വ  വ്യക്തിത്വം;  മേരി കോവൂര്‍
December 03 18:22 2017 Print This Article

കേരളത്തിലെ തിരുവല്ലയിൽ നിന്നും പ്രസംഗവേദി കീഴടക്കിയ ഒരു പെൺസിഹം ഉണ്ടായിരുന്നത് മേരി കോവൂർ ആയിരുന്നു. അവർ ജനിച്ചതും വളർന്നതും നമ്മുടെ കൊച്ചു കേരളത്തിൽ…

വളരെ ആദരവോടും, ഭയത്തോടും കൂടിയാണ് ആദ്യകാലങ്ങളിൽ മേരികോവൂരിനെ സമൂഹം കണ്ടത്. പ്രസംഗവേദിയിലെ തീപ്പൊരിയെന്നു സമൂഹം അവരെ വിളിച്ചു പോന്നു. പതിനാലാം വയസ്സിൽ പകരക്കാരിയായിട്ടാണ് 1946 ൽ പ്രസംഗപീഠത്തിൽ ആദ്യമായി നിന്നതു. ( തന്റെ പിതാവിന്റെ സഹോദരിയുടെ പ്രസംഗത്തിന് അവർക്ക് പോകാൻ കഴിയാതിരിക്കെ പകരം പോവുകയുണ്ടായി). യോഗത്തിനു ശേഷം അഭിനന്ദനങ്ങളുടെ പ്രവാഹം ആയിരുന്നു. അതോടെ ശുശ്രൂഷയുടെ മറ്റൊരു പാത തുറക്കുകയായിരുന്നു…

ശുശ്രൂഷയുടെ ആദ്യനാളുകൾ സി.എസ്‌.ഐ. സഭയുടെ കൂടെയായതിനാൽ നല്ല പ്രോത്സാഹനം ലഭിച്ചിരുന്നു. എന്നാൽ പെന്തെക്കോസ്തിലേക്കുള്ള മാറ്റം പല വിവാദങ്ങൾക്കും ഇടയാക്കി. പെണ്ണ് പ്രസംഗിക്കുന്നതിൽ അസഹിഷ്ണാലുക്കളായവർ ഉണ്ടായിരുന്നു. എന്നാൽ സർവ്വവും ദൈവം നന്നയി ചെയ്തു.

മാവേലിക്കര തുണ്ടക്കൽ ടി.ടി. മത്തായിയുടെയും മേരിയമ്മയുടെയും ഇളയ മകളായി ജനിച്ചു( 1932 ).സിഎസ് ഐ സഭയുടെ പാരമ്പര്യവും അധ്യാപന രംഗത്തെ മൂല്യവും പിന്തുടർന്ന കുടുംബത്തിൽ ആയിരുന്നു മേരി കോവൂരിന്റെ ജനനം. പഠനം യൗവ്വനം വലിയ വഴിതിത്തിരിവുണ്ടാക്കിയത് തൃശൂരിലെ ജീവിത കാലത്താണ്. ബഥേൽ ആശ്രമത്തിലെ ബന്ധം ക്രിസ്തു മാർഗ്ഗത്തിലേക്കുള്ള ആക്കം കൂട്ടുകയുണ്ടായി. എന്നാൽ പഠനത്തിന് ശേഷം നങ്ങ്യാർകുളങ്ങരയിലെ ജോലിയുമായി ബന്ധപ്പെട്ടു ബഥനി ബാലികമഠത്തിൽ ആയിരിക്കുന്ന സമയത്താണ് ദൈവത്തിന്റെ ശക്തമായ നിയോഗം തിരിച്ചറിയുന്നത്. അങ്ങനെ ജോലി വിടുകയുണ്ടായി.

കൊലയാറിൽ നിന്നും ബി റ്റി എച്ച് എടുക്കകുകയുണ്ടായി. അങ്ങനെ വേദപഠനം തന്നെ കർത്താവിന്റെ കല്പനയുടെ പ്രാധാന്യം ബോധ്യമാക്കി തുടർന്ന് 1958 പത്തിച്ചിറ യോനാച്ചന്റെ കീഴിൽ സ്നാനം ഏറ്റു. ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിൽ അയക്കാൻ ഇരുന്ന മേരിയെ ഇതോടെ ബിഷപ്പ് ആ ഉദ്യമത്തിൽ നിന്നും മാറ്റുകയുണ്ടായി. എന്നാൽ ഉപരിപഠനത്തേക്കാൾ വലുത് കർത്താവിന്റെ കല്പനയാണ് എന്ന് തീരുമാനിക്കുകയായിരുന്നു.

സിസ്റ്റർ മേരി കുരുവിള എന്ന വാവച്ചന്റെ സഹധർമ്മിണിയായി കാവുംഭാഗത്തു 1960 ൽ എത്തുകയുണ്ടായി. അങ്ങനെ കോവൂർ കുടുംബത്തിലേക്ക് പറിച്ചുനട്ടു. പിന്നങ്ങോട്ട് മേരിയുടെ ശുശ്രഷക്കു താങ്ങും തണലും ആയി പാസ്റ്റർ കുരുവിള ഉണ്ടായിരുന്നു. എങ്കിലും അവർ പലപ്പോഴും ഭയത്തോടെ പറയുമായിരുന്നു വാവച്ചൻ തന്നോടൊപ്പം ഇല്ലായിരുന്നു എങ്കിൽ തന്നെ ജനം സംശയത്തിന്റെ നിഴലിൽ കാണുമായിരുന്നു. നമ്മുടെ സമൂഹം ഇപ്പോഴും സ്ത്രീകളെ അറിയാനും അംഗീകരിക്കാനും വൈകുന്നു. പലപ്പോഴും സ്ത്രീകളെ അംഗീകരിക്കാൻ മടിക്കുന്നതിനാൽ അതിന്റെ സമ്മർദ്ദം താനും അനുഭവിച്ചതായി ചില എഴുത്തുകാർ എഴുതിയിട്ടുണ്ട്.

കൊട്ടായത്തെ പി എം ഫിലിപ്പ് സാറിന്റെ ബൈബിൾ സ്കൂളിൽ നടന്ന സെമിനാർ തന്റെ ജീവിതം മാറ്റിമറിക്കുകയുണ്ടായി എന്ന് താൻ കൊടുത്ത പല ഇന്റർവ്യൂകളിലും പറയുന്നുണ്ട്. പുരുഷമേൽക്കോയ്മ നിലനിന്ന കേരളക്കരയിൽ മാറ്റത്തിന്റെ പ്രഭാഷക ശബ്‌ദമായി താൻ മാറിയത് ദൈവത്തിന്റെ അപൂർവ്വകരം കൊണ്ടായിരുന്നു. ഒരുപോലെ ശുശ്രൂഷയിലും കുടുംബത്തെ നയിപ്പാനും സ്നേഹിക്കാനും പാകം ചെയ്യാനും താൻ സദാസന്നദ്ധയായിരുന്നു. എപ്പോഴും ദൈവനാമത്തിനു വേണ്ടി നിലനിൽക്കാൻ വളരെ കഷ്ടതകളും പ്രതികൂലങ്ങളും നേരിട്ടിട്ടുണ്ട് എന്നാൽ ഒരിക്കലും പരാതി പറയാതെ നില നിന്നു. മലയാളി പെന്തക്കോസ്തു സമൂഹത്തിൽ ഇത്രയും ഉയർന്നു കേട്ട മറ്റൊരു സ്ത്രീ ശബദം ഉണ്ടായിട്ടില്ല. പെന്തക്കോസ്ത് സമൂഹത്തിൽ മാത്രമല്ല കേരളക്കരയിലെ ജനസമൂഹത്തിന്റെ മനസിൽ ഇടം നേടിയ അപൂർവ്വ വ്യക്തികളിൽ ഒരാളായിരുന്നു മേരി കോവൂർ.

തന്റെ ഭവനത്തിൽ കൂടി വന്ന സഭയിൽ കർത്താവു അത്ഭുതങ്ങളാലും അടയാളങ്ങളാലും അനേകരെ ക്രിസ്തുവിലേക്കു നയിക്കാൻ ഇടയായി. ഭൂതങ്ങൾ അലറിയോടിയതും രോഗികൾ സൗഖ്യമാകുന്നതും സ്ഥിരം കാഴ്ചയായിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ താങ്ങും തണലും ആയിരുന്നു ശുശ്രൂഷയുടെ കരുത്ത് എന്ന് പലപ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തനിക്കു താങ്ങാവുന്നതിലും അധികം ആയിരുന്നു.

തന്റെ ജീവിതത്തെ തളർത്തിയതു 1999 ൽ ആയിരുന്നു പെട്ടെന്നുണ്ടായ തലച്ചോറിലെ രക്തപ്രവാഹം നിലച്ചതിനെ തുടർന്ന് ശരീരത്തിൽ ഒരു ഭാഗം തളരാൻ ഇടയായി. ചലന ശേഷി തിരികെ കിട്ടില്ല എന്ന് ലോകം വിധി എഴുതി എന്നാൽ ദൈവം അത്ഭുതകരമായി തന്നെ എഴുന്നേൽപ്പിച്ചു ശേഷിച്ച ശുശ്രൂഷ ചെയ്യിച്ചു.

മകൻ അറിയപ്പെട്ട സുവിശേഷകനും ന്യൂറോ സർജ്ജനും ആണ്. മകൾ സാറ അമേരിക്കയിലും. ഇന്ത്യയിൽ മാത്രമല്ല പലയിടങ്ങളിലും കർത്താവിന്റെ സാക്ഷിയായി താൻ നിലകൊണ്ടു. തന്റെ പല ഇന്റർവ്യൂകളിലും താൻ നേരിട്ട ചോദ്യം സ്ത്രീശബ്‌ദം വേദപുസ്തകം അംഗീകരിക്കുന്നുവോ എന്നതായിരുന്നു. എന്നാൽ ശക്തമായ വചന തെളിവോടെയായിരുന്നു സിസ്റ്റർ മേരിയുടെ മറുപടികൾ. ചടുലവും അർത്ഥ സമ്പുഷ്ടവും ചേർന്ന വാക്ചാതുര്യം അവർക്കു ദൈവം കൊടുത്തിരുന്നു. തന്റെ അനുഭവങ്ങൾ പലരും പല പുസ്തകങ്ങളിലും ഇന്റർവ്യൂകളിലും പറയുന്നുണ്ട്.

ഒരു ചെറിയ നാണയം കളഞ്ഞു കിട്ടിയത് തിരികെ ആസ്ഥാനത്തു കൊണ്ടുപോയി ഇട്ടതുപോലും സത്യസന്ധതയുടെ വലിയ വിലയെ വരച്ചുകാട്ടുന്നു. പഠനത്തിലും ജോലിയിലും ഒരേപോലെ മികവ് കാട്ടിയ മേരി കോവൂർ ദൈവ വേലയിലും അതേ ശുഷ്‌കാന്തി കാണിച്ചിരുന്നു.വളരെ യാഥാസ്ഥിതിക കുടുംബക്കാരായിരുന്ന കോവൂർ കുടുംബത്തിൽ നിന്നും മേരി കോവൂരിന്റെ പ്രിയപ്പെട്ടവൻ ആണ് ആദ്യം ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നത്. ദീർഘ നാളുകൾ ഇവർ ദൈവവേലയിൽ ആയിരിക്കാൻ ഇടയായി.

തികച്ചും അനുഗ്രഹീത പ്രഭാഷകയും സുവിശേഷികയും അമ്മയും ഭാര്യയുമായിരുന്ന പെൺസിഹത്തിന്റെ ഗർജ്ജനം ആണ് നിലച്ചത്. ദീർഘ നാളുകൾ താൻ ഷീണാവസ്ഥയിൽ ആയിരുന്നു. തന്നെ ഏൽപ്പിച്ചത് വിശ്വസ്തതയോടെ വ്യാപാരം ചെയ്ത കർത്തൃദാസിക്ക് പ്രണാമം….

പറഞ്ഞുതീരാത്ത അനുഭങ്ങളും പരിചയവും അവർക്കു സ്ത്രീകൾക്കായി പങ്കുവെക്കാൻ ഉണ്ടായിരുന്നു. ജീവിതപാതയിൽ പ്രഭാഷകരാകാൻ ഇച്ഛിക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും നിർദ്ദേശങ്ങൾ നൽകുമ്പോൾ അത് ഭയത്തോടെ നിർവഹിക്കണമെന്ന് നിർദ്ദേശിക്കാറുണ്ട്. നല്ലതായി വചനം പഠിച്ചും പ്രിപ്പേർ ചെയ്തും മാത്രമേ പോകാവൂ എന്നും പറയാറുണ്ട്. കർത്താവു വൻ കാര്യങ്ങളെ ശുശ്രൂഷയിൽ ചെയ്യും എന്നത് തർക്കമില്ല, അപ്പോൾ തന്നെ ഉറപ്പും, ആശങ്ങളിൽ കലർപ്പില്ലാതെ വാക്ചാതുര്യത്തോടെ പറയാൻ കഴിയണം എങ്കിൽ അതിനു ഒരുക്കം ആവശ്യമാണ് എന്ന് അപലപ്പോഴും പറയാറുണ്ട്.

പരിശുദ്ധാത്മാവ് ശക്തമായി നമ്മെ ഉപയോഗിക്കുമ്പോൾ തന്നെ നമ്മുടെ ഭാഗം നാം ചെയ്തിരിക്കണം എന്നും സഹോദരിമാരോട് പറയാറുണ്ട്. ഏതു കഷ്ടതയും തീച്ചൂളയും ഒരിക്കലും ശുശ്രൂഷകളിൽ തളർച്ച ഉണ്ടാക്കരുത് എന്ന് എടുത്തു പറഞ്ഞു പ്രബോധിപ്പിക്കാറുണ്ട്. അപ്പോൾ തന്നെ സ്ത്രീകൾ കുടുംബകാര്യങ്ങളും ശ്രദ്ധയോടെ കാണണം എന്നും സ്നേഹമുള്ള ആ സിംഹം ഉപദേശിക്കാറുണ്ട്…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.