മെറ്റയുടെ ലോഗോ കോപ്പിയടിച്ചു; നിയമനടപടികള്‍ക്കൊരുങ്ങി ജര്‍മന്‍ കമ്പനി

മെറ്റയുടെ ലോഗോ കോപ്പിയടിച്ചു; നിയമനടപടികള്‍ക്കൊരുങ്ങി ജര്‍മന്‍ കമ്പനി
November 02 12:17 2021 Print This Article

ഫേസ്ബുക്ക്​ എന്നതിന്​ പകരം ഇനിമുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റീവ്’ എന്നാണ്​ അറിയപ്പെടുക. ഫേസ്​ബുക്​ കണക്​ട്​ ഓഗ്​മെന്‍റഡ്​ ആന്‍ഡ്​ വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലായിരുന്നു​ സി.ഇ.ഒ മാര്‍ക്​ സക്കര്‍ബര്‍ഗിന്‍റെ പേരുമാറ്റ പ്രഖ്യാപനം. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്​ഥാനത്ത്​ പുതിയ ലോഗോയും അനാഛാദനം ചെയ്​തു.

ഫേസ്​ബുക് അവതരിപ്പിച്ച പുതിയ മെറ്റ ലോഗോ കോപ്പിയടിച്ചതാണെന്നാണ്​ ഇപ്പോള്‍ ഉയരുന്ന ആരോപണം. ജര്‍മന്‍ മൈഗ്രേന്‍ ആപ്പായ ‘എം സെന്‍സ്​ മൈഗ്രേ​ന്‍’ എന്നതിന്‍റെ ലോഗോക്ക്​ സമാനമാണ്​ മെറ്റ ലോഗോ. ബെര്‍ലിന്‍ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്​ സ്റ്റാര്‍ട്ട്​ അപ്പാണ്​ എം സെന്‍സ്​ മൈഗ്രേന്‍. തലവേദന, ​ൈമ​ഗ്രേന്‍ തുടങ്ങിയവകൊണ്ട്​ ബുദ്ധിമുട്ടുന്നവര്‍ക്ക്​ സഹായം വാഗ്​ദാനം ചെയ്യുകയാണ്​ ലക്ഷ്യം. 2016ലാണ്​ ഇതിന്‍റെ രൂപീകരണം.

‘ഞങ്ങളുടെ മൈഗ്രേന്‍ ആപ്പില്‍നിന്ന്​ ഫേസ്​ബുക്ക്​ പ്രചോദനം ഉള്‍ക്കൊണ്ട്​ ലോഗോ നിര്‍മിച്ചതില്‍ അഭിമാനംകൊള്ളുന്നു. ഒരുപക്ഷേ അവര്‍ ഞങ്ങള​ുടെ ഡേറ്റ സ്വകാര്യത നടപടിക്രമങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടേക്കാം’ -കമ്ബനി ട്വീറ്റ്​ ചെയ്​തു.

റീബ്രാന്‍ഡിങ്ങിനെ തുടര്‍ന്നുണ്ടായ തലവേദന പരിഹരിക്കാന്‍ സക്കര്‍ബര്‍ഗിനോട്​ എം സെന്‍സ്​ മൈ​േഗ്രന്‍ ആപ്പ്​ ഡൗണ്‍ലോഡ്​ ചെയ്യാന്‍ പറഞ്ഞ്​ കമ്ബനി പരിഹസിക്കുകയും ചെയ്​തു. മെറ്റക്കെതിരെ എംസെന്‍സ്​ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ്​ വിവരം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.