അമേരിക്ക ഫ്ളോറിഡയില്‍ കൊലപ്പെടുത്തിയ മലയാളി യുവതി മെറിന് ജോയിയുടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. കൊലപ്പെടുത്തിയ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനു സംശയ രോഗം ഉണ്ടായിരുന്നു. മെറിനു മറ്റ് ബന്ധങ്ങള്‍ ഉണ്ടോ എന്നും താന്‍ കഴിവില്‍ കുറവുള്ളവന് എന്ന് സ്വയം കരുതിയവനും ആയിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
കൊലപ്പെടുത്താന്‍ കാരണമായി കുടുംബവും ആയി അടുത്ത ബന്ധം ഉള്ളവര്‍ പറയുന്നത് മെറിന് പഠിക്കാനും ജോലിക്കും മിടുക്കി ആയിരുന്നു. ബെംഗളൂരു സെന്റ് ജോണ്‍സിലെ മികച്ച വിദ്യാര്‍ഥിയായിരുന്നു. ഫിലിപ്പ് ആകട്ടേ പഠിക്കാനും മറ്റും പുറകോട്ട് ആയിരുന്നു. മെറിനു നല്ല ജോലിയും വരുമാനവും. നേഴ്സ് എന്ന നിലയില്‍ മെറിന് ആയിരുന്നു കുടുംബം പോറ്റിയത്. എന്നാല്‍ ഫിലിപ്പ് ഇതില്‍ അസൂയ കണ്ടെത്തി. അമേരിക്കയില്‍ തനിക്ക് പഠിപ്പും കഴിവും കുറവ്. നല്ല ജോലിയില്ല. വരുമാനം ഇല്ല.
ആദ്യം വാക്കുതര്‍ക്കങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി. മെറിനോടുള്ള ഈ സമീപനം അത്ര പാരമ്യത്തില്‍ എത്തിയപ്പോഴാകാം അയാള്‍ കൊലപാതകത്തിന് ഒരുങ്ങിയത് കൂടാതെ ഫിലിപ്പിനു മദ്യപാന ശീലം ഉണ്ടായിരുന്നു. മദ്യപിക്കാന്‍ ഉള്ള പണം ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും എടുക്കുവാന്‍ ഇയാളുടെ മനസ് അനുവദിച്ചില്ല. ചുരുക്കത്തില്‍ വലിയ ഈഗോ ആയിരുന്നു ഈ കൊലപാതകത്തിലേക്ക് നയിച്ചത്.
തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ മെറിന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അത് ഇത്തരത്തില്‍ മൂര്‍ച്ഛിച്ചതായി അറിവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ അവസാനമായി നാട്ടില്‍ എത്തിയപ്പോള്‍ രണ്ടായിട്ടാണ് തിരിച്ചു പോയത്. ആ വരവില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചെറിയ രീതിയിലുള്ള വഴക്കുകള്‍ ഇരുവരും പറഞ്ഞു തീര്‍ക്കുമെന്നാണ് കരുതിയത്.
അതിന് അവളെ ഇത്ര ക്രൂരമായി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ബന്ധു പറയുന്നു. ഇത്തരത്തില്‍ ഉള്ള ദാമ്പത്യ കാര്യങ്ങള്‍ പാശ്ചാത്യ നാട്ടില്‍ പതിവാണ്. ഭാര്യയേക്കാള്‍ വേതനം കുറവായിരിക്കും എപ്പോഴും ഭര്‍ത്തവിന്. എന്നാല്‍ എല്ലാവരും സ്നേഹത്തില്‍ കഴിയുന്നു.
ഇവിടെ ഫിലിപ്പ് മെരിനുമായി ഈഗോ മൂലം വഴക്കും പീഢനവും ആയിരുന്നു. ഇത് കൊലയിലേക്ക് നയിച്ചു
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.