മൂന്ന് സേനകള്‍ക്കുംകൂടി ഒറ്റത്തലവനെ നിയമിക്കും; പ്രധാനമന്ത്രി

മൂന്ന് സേനകള്‍ക്കുംകൂടി ഒറ്റത്തലവനെ നിയമിക്കും; പ്രധാനമന്ത്രി
August 15 17:26 2019 Print This Article

രാജ്യത്ത് മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുമായി ഇനി ഒരൊറ്റ മേധാവി. ഇതിനായി ചീഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരില്‍ പുതിയ തസ്തിയുണ്ടാക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

73 ആം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷമായിരുന്നു പ്രധാന മന്ത്രിയുടെ ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗം. കര, നാവിക, വ്യോമ സേനകളെ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രവര്‍ത്തന മേല്‍നോട്ടത്തിനും ഒരൊറ്റ സൈനിക മേധാവിയെ നിയമിക്കാന്‍ തീരുമാനിച്ചതയി മോദി പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലായി പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനതക്കൊപ്പമുണ്ടെന്നും മോദി.

ജനസംഖ്യാവര്‍ധനവ് രാജ്യത്തിന് വെല്ലുവിളി. അണുകുടുംബനയം ദേശസ്‌നേഹത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീര്‍ വിഷയം പ്രസംഗത്തില്‍ പല കുറി പരാമര്‍ശിച്ചു. 70 വര്‍ഷമായി ചെയ്യാന്‍ കഴിയാത്ത് കശ്മീരില്‍ 70 ദിവസം കൊണ്ട് ചെയ്‌തെന്നും സര്‍ക്കാരിന്റെ വലിയ നേട്ടമാണിതെന്നും മോദി പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ സര്‍ദാര്‍ പട്ടേലിന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഭാഗമാണ്. അനുച്ഛേദം 370 നിലനിര്‍ത്തേണ്ടതായിരുന്നെങ്കില്‍ മുന്‍ സര്‍ക്കാറുകള്‍ എന്ത് കൊണ്ട് ഈ നിയമത്തെ സ്ഥിര സ്വഭാവമുള്ളതാക്കി പരിഷ്‌കരിച്ചില്ലെന്ന് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മോദി ചോദിച്ചു.

മുത്തലാഖ് നിയമ നിര്‍മ്മാണം മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വഴിയൊരുക്കി എന്നും മോദി അവകാശപ്പെട്ടു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.