മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ ആദ്യം ആക്രമിക്കപ്പെടുക ലണ്ടൻ

by Vadakkan | 26 June 2022 7:16 PM

ലണ്ടന്‍ : മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ ആദ്യം ആക്രമിക്കപ്പെടുന്ന നഗരം ലണ്ടനായിരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി അടുത്ത ബന്ധമുള്ളയാള്‍ വെളിപ്പെടുത്തി.

റഷ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ വണ്ണില്‍ സംസാരിക്കവേയാണ് റഷ്യന്‍ പാര്‍ലമെന്റിന്റെ പ്രതിരോധ സമിതി അംഗമായ ആന്ദ്രേ ഗുരുലിയോവ് ഈ ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ബ്രിട്ടീഷ് പത്രങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു നാറ്റോ അംഗമെന്ന നിലയിലാണ് ആദ്യം യുകെയില്‍ ബോംബ് വര്‍ഷിക്കാന്‍ റഷ്യ പദ്ധതിയിടുന്നത്. നാറ്റോയ്‌ക്കൊപ്പം നില്‍ക്കുന്ന രാജ്യങ്ങളെ ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കും. പടിഞ്ഞാറന്‍ യൂറോപ്പിലേക്കുള്ള വൈദ്യുതി വിതരണ ശൃംഘല തകര്‍ത്ത് നിശ്ചലമാക്കും. ഭക്ഷണവും വൈദ്യുതിയും ഇല്ലാതെ പ്രതികൂല കാലാവസ്ഥയില്‍ യൂറോപ്പിന് പിടിച്ച്‌ നില്‍ക്കാനാവില്ല. ടിവിയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതിനാല്‍ തങ്ങളുടെ പദ്ധതിയിലെ മറ്റു വിവരങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്നും ചാനല്‍ ചര്‍ച്ചയില്‍ ആന്ദ്രേ ഗുരുലിയോവ് പറഞ്ഞു.

Source URL: https://padayali.com/%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d/