മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല – കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി

മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല – കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി
December 02 00:24 2020 Print This Article

ഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വസ്തുതാപരമായ വിവരങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അമ്ബതുലക്ഷം കടക്കുകയും ഒരുലക്ഷത്തിലേറെ പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി ഈ കാര്യം വ്യക്തമാക്കിയത്. ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു രാജ്യം മുഴുവന്‍ വാക്‌സിനേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ല വസ്‌തുതാപരമായ വിവരങ്ങളെ അടിസ്ഥാനമാക്കി ശാസ്‌ത്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ദിനം പ്രതിയുള്ള കോവിഡ് പോസിറ്റീവ് നിരക്ക് 3.72 ശതമാനം മാത്രമാണെന്നും മറ്റു വലിയ രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയില്‍ കോവിഡ് ഏറ്റവും കുറഞ്ഞ രോഗവ്യാപന നിറക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.