മുന്‍ഷി വേണു അന്തരിച്ചു

മുന്‍ഷി വേണു അന്തരിച്ചു
April 13 08:26 2017 Print This Article

തൃശൂര്‍: മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ മുന്‍ഷി വേണു (63) അന്തരിച്ചു.

ഗുരുതരമായ വൃക്ക രോഗം ബാധിച്ച്‌ ദീര്‍ഘനാളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ അസുഖം കൂടിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണു അവിവാഹിതനാണ്.

പത്തു വര്‍ഷമായി ചാലക്കുടിയിലെ ലോഡ്ജിലായിരുന്നു താമസം. രണ്ട് വര്‍ഷത്തോളം മുന്‍ഷി പരമ്ബരയില്‍ മുന്‍ഷിയായി അഭിനയിച്ചു. തുടര്‍ന്ന് അറുപതിലേറെ സിനിമകളിലും വേഷമിട്ടു. പച്ചക്കുതിര, ഛോട്ട മുംബൈ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി.

അവസാനകാലത്ത് സാമ്ബത്തികമായി ബുദ്ധിമുട്ടിലായിരുന്ന വേണു സുമനസുകളുടെ സഹായത്താലാണ് കഴിഞ്ഞിരുന്നത്. ലോഡ്ജില്‍ നിന്നിറങ്ങേണ്ടി വന്ന വേണുവിനെ നാട്ടുകാരാണ് പാലിയേറ്റീവ് കെയറില്‍ എത്തിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.