പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമായിരിക്കും നടപടി. പി സി ജോര്‍ജ്ജിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
എറണാകുളം വെള്ളലയില് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പിസി ജോര്‍ജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നടപടി രാഷ്ടീയ ലക്ഷ്യങ്ങളോടെയാണെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോര്‍ജിന്റെ ആവശ്യം. കേസില്‍ തന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.
വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടാണോ സംഘാടകര്‍ ക്ഷണിച്ചതെന്നതിലടക്കം അന്വേഷണം നടത്തുമെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചത്.വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോര്‍ജ്ജിനെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് പി സി ജോര്‍ജ്ജിന് എതിരെ സ്വമേധയാ കേസെടുത്തത്. 135 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ നടപടികള്‍ നേരിടവെയാണ് പിസി ജോര്‍ജ് എറണാകുളം വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയത്. തിങ്കളാഴ്ച്ച പി സി ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹരജി നല്‍കും. എറണാകുളം ജില്ലാ സെഷന് കോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയ സാഹചര്യത്തിലാണ് നടപടി
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.