മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍സ് കോംപൗണ്ടിലെ നിരവധി റസ്റ്ററന്റും ഒഫീസുകളും ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന് തീ പിടിച്ച് 15 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ 12 പേര് സ്ത്രീകളാണ്.
37 ഏക്കര്‍ കോമ്ബൗണ്ടില്‍ വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. കെട്ടിട സമുച്ചയത്തിലെ ഒരു റസ്റ്റോറന്റില്‍ നിന്നാണ് തീപിടിച്ചതെന്ന് കരുതുന്നു. അര്‍ധരാത്രി 12.30നു ശേഷമാണ് തീപടര്‍ന്നത്. അരമണിക്കൂറിനുള്ളില്‍ തീ കെട്ടിടമാകെ പടരുകയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് അഗ്നിശമന സേനക്ക് തീയണക്കാനായത്.
നിരവധി വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് ഈ പ്രദേശത്ത് നിന്നാണ്. തീപ്പിടിത്തമുണ്ടായതോടെ ചാനലുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. േഷാര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.