മി റ്റൂ പരാതികള്‍ അന്വേഷിക്കാന്‍ ജഡ്ജിമാരടങ്ങുന്ന വിദഗ്ധ സമിതി

മി റ്റൂ പരാതികള്‍ അന്വേഷിക്കാന്‍ ജഡ്ജിമാരടങ്ങുന്ന വിദഗ്ധ സമിതി
October 12 20:15 2018 Print This Article

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ സ്ത്രീകളുടെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ (മി റ്റൂ കാംപയിന്‍) അന്വേഷിക്കാന്‍ നാലംഗവിദഗ്ധ സമിതി. ജഡ്ജിമാരും മുതിര്‍ന്ന നിയമജ്ഞരും അംഗങ്ങളായ സമിതി, ആരോപണങ്ങളുടെ നിയമവശം പരിശോധിച്ച ശേഷം പൊതുജനാഭിപ്രായവും തേടി കേസുകള്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കും.

ചലച്ചിത്രമേഖലയിലെ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിയ ‘മി റ്റൂ’ (ഞാനും) ക്യാംപയിന്‍ പിന്നീട് രാഷ്ട്രീയ, മാധ്യമ, കോര്‍പ്പറേറ്റ് മേഖലകളിലേക്കു കൂടി വ്യാപിച്ച സാഹചര്യത്തിലാണ് ഏതുവിധത്തില്‍ ഇവ കൈകാര്യംചെയ്യണമെന്ന് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിക്കുന്നത്. പരാതികളില്‍ എന്തുനടപടി സ്വീകരിക്കണം, മിക്ക വെളിപ്പെടുത്തലുകളും വളരെ പഴക്കംചെന്നതാകയാല്‍ ശാസ്ത്രീയതെളിവുകളുടെ അഭാവത്തില്‍ അവ എങ്ങിനെ കൈകാര്യംചെയ്യും തുടങ്ങിയവയാവും സമിതി പരിശോധിക്കുക.

വനിതാ ശിശുക്ഷേമമന്ത്രി മനേകാഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തുറന്നുപറച്ചിലുകളും ഞാന്‍ വിശ്വസിക്കുന്നു. ഓരോ തുറന്നുപറച്ചിലുകളും അതീവ വേദനയോടെയും ആഘാതത്തോടെയുമാണ് കേള്‍ക്കുന്നതെന്നും മനേക പറഞ്ഞു. എം.ജെ അക്ബറിനെതിരേ ഉയര്‍ന്ന ആരോപണത്തോട് ബി.ജെ.പിയില്‍ നിന്നും മന്ത്രിസഭയ്ക്കുള്ളില്‍ നിന്നുമുണ്ടായ ആദ്യ പ്രതികരണവും മനേകാഗാന്ധിയുടെതായിരുന്നു. വളരെ വൈകിയാണെങ്കിലും തങ്ങള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണെന്നും ആരോപണങ്ങള്‍ അന്വേഷിക്കണമെന്നുമായിരുന്നു മനേകയുടെ പ്രതികരണം.

തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് വനിതാ ശിശുക്ഷേമമന്ത്രാലയവും അറിയിച്ചു. തൊഴിലിടങ്ങള്‍ സ്ത്രീകള്‍ക്കു നിര്‍ഭയം ജോലിചെയ്യാന്‍ കഴിയുന്ന വിധത്തില്‍ സ്ത്രീസൗഹൃദമായിരിക്കണം. ഈ മേഖലയിലുണ്ടാവുന്ന ലൈംഗികഅതിക്രമങ്ങള്‍ ഉള്‍പ്പെടെ പരാതിപ്പെടാന്‍ ആഭ്യന്തരതലത്തില്‍ സമിതികള്‍ വേണം. ഇത്തരം പരാതികള്‍ യാതൊരുപക്ഷപാതവുമില്ലാതെ അന്വേഷിച്ചു നടപടിയെടുക്കാനുള്ള സംവിധാനം ആവശ്യമാണ്. നിലവില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു ഉടനടി പരാതിപ്പെടാന്‍ സര്‍ക്കാര്‍ തലത്തില്‍ ബഹുമുഖ സംവിധാനങ്ങളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.