മിഷേലിന്‍റെ മരണം: രാസപരിശോധനാഫലം പുറത്തുവന്നു

മിഷേലിന്‍റെ മരണം: രാസപരിശോധനാഫലം പുറത്തുവന്നു
March 28 15:57 2017 Print This Article

കൊച്ചി: സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജി വര്‍ഗീസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രാസപരിശോധനാഫലം പുറത്തുവന്നു. മിഷേലിന്‍റെ ശരീരത്തില്‍ വിഷമോ മറ്റ് രാസപദാര്‍ഥങ്ങളോ ഇല്ളെന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക പീഡനം നടന്നിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കായലിലെ വെള്ളം മാത്രമാണ് മിഷേലിന്‍റെ ശരീരത്തിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  മിഷേലിന്‍െറത് ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് വിലയിരുത്തല്‍. മറ്റു സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടു പോയി അപായപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായി വിദ്യാര്‍ഥിനിയുടെ അഛന്‍ ഷാജി ക്രൈംബ്രാഞ്ചിനേട് പാരതിപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിഷേലിനെ കാണാതായ ദിവസം സന്ധ്യക്കു ശേഷം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തുന്നുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.