മാറ്റത്തിന്റെ മാറ്റൊലിയായി മൂന്നു കോൺഫറൻസുകൾ

മാറ്റത്തിന്റെ മാറ്റൊലിയായി മൂന്നു കോൺഫറൻസുകൾ
July 24 18:39 2018 Print This Article

ജൂലൈ മാസം പൊതുവെ കോൺഫറൻസുകളുടെ മാസമാണ്. പതിവുപോലെ പുതിയതൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഇടങ്ങളിൽ നേതൃത്വത്തിന് മാറ്റം വന്നപ്പോൾ അതിന്റെ മാറ്റങ്ങൾ കണ്ടു കഴിഞ്ഞു.

അതിനുദാഹരണമാണ് ബോസ്റ്റണിൽ നടന്ന പിസിനാക് കോൺഫറൻസും, ഡാളസ്സിൽ നടന്ന ഐപിസി ഫാമിലി കോൺഫറൻസ്‌, ഒക്കലഹോമയിൽ നടന്ന ചർച്ച് ഓഫ് ഗോഡ് കോൺഫറനസുകൾ. അമേരിക്കൻ മണ്ണിൽ മലയാളികളുടെ ഒത്തുചേരൽ കൂടിയാണ് ഈ കോൺഫറൻസുകൾ.

ഇന്ത്യയിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകർക്ക്‌ ഇവിടം വന്നു കാണുവാൻ അവസരം കിട്ടുക സാധരണ ഇത്തരം കോൺഫറൻസ് വഴിയാണ്. എന്തായാലും ആശയം കൊണ്ടും പ്രവൃത്തികൊണ്ടും വളരെ വ്യത്യസ്തമായ കോൺഫറൻസ് ആയിരുന്നു ഇത്തവണത്തെ കോൺഫറൻസുകൾ….

സംഗീത ശുശ്രൂഷകളും ഇതര ക്രമീകരണങ്ങങ്ങളും രണ്ടു കോൺഫറൻസുകളിലും മികവ് പുലർത്തി. സർവ്വോപരി ദൈവത്തെ മുൻ നിർത്തിയും, വചനചിന്തക്കും, പഠനത്തിനും പ്രാധാന്യം നൽകി ഈ കോൺഫറൻസുകളിൽ. പിസിനാക്കിൽ മുഴങ്ങിക്കേട്ട ദൈവവചനം തന്നെ രൂപാന്തരപ്പെടുവാനും ക്രമീകരണങ്ങൾക്കും ഉചിതമായിരുന്നു.

അല്പം ഷാരൂഖ-ഖാൻ ഫാൻസ്‌ വിഷയത്തെ ഒഴിച്ചാൽ വചനത്തിനും ബൈബിൾ ധ്യാനത്തിനും ഏറെ പ്രാധാന്യം കൊടുത്ത ഒരു കോൺഫറൻസ് ആയിരുന്നു. ആർഭാടങ്ങളെക്കാൾ ജനം വചനശ്രദ്ധക്ക് ചെവി കൊടുത്ത് ലോകത്തു നിന്നും മുഴു വിശവാസികളും സാക്ഷ്യപ്പെടുത്തുന്നു.

ലൈവ് സ്ട്രീം സർവീസിലും അല്ലാതെയും ഒക്കെ അനേകർ സാജുമാത്യു സാറിന്റെയും ഷിബു ഒകോലഹോമയുടെയും, വി ഓ വർഗ്ഗീസ് എന്നിവരുടെ വചനശുശ്രൂഷകൾ ശ്രവിച്ചു. മാത്രമല്ല കോൺഫറൻസു ഹാളുകളിൽ നിശബ്തമായി വചന കേൾവിക്കായി ദൈവദാസന്മാരും വിശ്വാസികളും ഒരുപോലെ സമയം ചിലവിട്ടതായി കാണാൻ കഴിയുന്നു. വേദികളിൽ കേട്ട ശക്തമായ വചനം ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതായിരുന്നു.

വിശേഷാൽ തിരുവത്താഴ ശുശ്രൂഷകളെക്കുറിച്ചും, പ്രമാണനത്തെക്കുറിച്ചും ഉള്ള ശക്തമായ വചനം കേട്ടവർക്ക് ഇതൊരവസരം ആയിരുന്നു. മടങ്ങിവരാൻ ഇതിലും നല്ല ഒരു സമയം വേറെ ഇല്ല ഐ പി സി ഫാമിലി കോൺഫറൻസിൽ പാസ്റ്റർ ബേബി വർഗ്ഗീസിന്റെയും നാഷണൽ കമ്മറ്റിയുടെയും, ലോക്കൽ കമ്മറ്റിയുടെയും അതി മനോഹരമായ ക്രമീകരണങ്ങളും ഉചിതമായ തീരുമാനങ്ങളും, പ്രാസംഗികരെ തീരുമാനിച്ചതിലുള്ള ഏകോപനവുമായിരുന്നു കോൺഫറൻസിന്റെ വിജയം.

അതുപോലെ പാസ്റ്റർ. ബെഥേൽ ജോൺസനും കമ്മറ്റി അംഗംങ്ങളുടെയും ശക്തമായ നേതൃത്വം അതിശക്തരായ പ്രഭാഷകരെ നിരത്തി. മാത്രമല്ല ആതീരുമാനം പിസിനാക്കിന് വിജയമായി ഭാവിച്ചു. പാസ്റ്റർ. ജെയിംസ് റിച്ചാർഡിന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി ചർച്ച് ഓഫ് ഗോഡ് കോൺഫറൻസും വളരെ മനോഹരമായി ഭാവിച്ചു. സാജു മാത്യു സാറിന്റെ ഓരോ പ്രസംഗവും, ക്ലാസ്സുകളും വിശ്വസികൾക്കു പ്രയോജനപ്രദവും അനുഗ്രഹവുമായിരുന്നു എന്ന് പൊതുജനം ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.

എന്തായാലും ദൈവത്തേയും ദൈവവചനത്തേയും ഭയപ്പെടുന്ന ഒരു കാലത്തിലേക്ക് ഒരു തിരിച്ചു പോക്കായി ഇതിനെ കാണുവാൻ കഴിയുമോ? ശക്തവും ദൈവഭയവുമുള്ള നേതൃത്വം ഉണ്ടെങ്കിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന് ഈ കോൺഫറൻസുകൾ തെളിയിച്ചു കഴിഞ്ഞു.

ഇതുവരേയും നടന്ന അമേരിക്കൻ മലയാളി പെന്തക്കോസ്തു കോൺഫറൻസിന്റെ ടീമിലെ എല്ലാ പ്രതിനിധികളെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. പടയാളിയുടെ ഭാവുകങ്ങൾ!!!

മേലിലും അമേരിക്കയിൽ എന്നല്ല, ലോകത്ത്‌ എവിടെ ആയാലും ഇത്തരത്തിൽ ദൈവത്തെ ഭയപ്പെടുന്ന ഒരു തലമുറയും ഭാരവാഹികളും, നേതൃത്വനിരയും ഉണ്ടാവാൻ കാരണം ആകട്ടെ !!!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.