ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജിയില്‍ സുപ്രിം കോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ 10.30ന് വിധി പറയും. ജഡ്ജിമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഒന്നര മണിക്കൂര്‍ നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് നാളെ വിധി പറയാനായി കേസ് കോടതി മാറ്റിയത്. എന്‍.സി.പി കക്ഷി നേതാവായ അജിത് പവാര്‍ നല്കിയ പിന്തുണ കത്തിന്റെ അടിസ്ഥാനത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചതെന്ന് ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടി സോളിസിറ്റര്‍ തുഷാര്‍ മേത്ത വാദിച്ചു. എന്‍.സി.പി എം.എല്‍.എമാരുടെ കത്ത് അജിത് പവാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മനു അഭിഷേക് സിങ് വിയും കോടതിയെ അറിയിച്ചു.
അതിനിടെ എന്‍.സി.പിയില്‍ നിന്ന് കാണാതായിരുന്ന നാല് എം.എല്‍.എമാരില്‍ രണ്ട് പേര് കൂടി തിരിച്ചെത്തി. ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍ എന്നിവരാണ് എന്‍.സി.പി ക്യാമ്ബില്‍ തിരിച്ചെത്തിയത്. ഇരുവരും മുംബൈ ഹയാത്ത് ഹോട്ടലില്‍ ഇരിക്കുന്ന ചിത്രം പുറത്തുവിട്ടു. എന്‍.സി.പിയുടെ മറ്റു എം.എല്‍.എമാരെയും ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.