മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 36 ആയി. സഖര്‍ സുതാര്‍ വാദിയിലും തലായിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 30 പേരോളം മണ്ണില്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കനത്തമഴയെ തുടര്‍ന്ന് മുംബൈയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിക്കുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ പലഭാഗത്തും കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്നാണ് റായ്ഗഡില്‍ മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായത്. പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാദൗത്യത്തിനായി ആര്‍മി ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ സഹായം തേടിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
ഹെലികോപ്റ്റര്‍ സഹായത്തോടെ പ്രദേശത്ത് ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നേവിയും കോസ്റ്റ്ഗാര്‍ഡും ദേശീയ ദുരന്തനിവാരണ്അ സേനയും വെള്ളപ്പൊക്ക ബാധ്യതാ പ്രദേശങ്ങളില്‍ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.