ഫ്ളോറിഡ: സ്വന്തം വാഹനത്തില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചനിലയില്‍, ഇന്നലെ രാത്രി 10:45 നാണു സംഭവം.ജോണ്ഓറോത്ത് (ജോണി 19) ആണു കൊല്ലപ്പെട്ടത്. ടോണി – മിനി ദമ്പതികളുടെ പുത്രനാണ്.
സ്റ്റാര്‍ട്ട് ചെയ്ത നിലയില്‍ വാഹനം റോഡില്‍ കിടക്കുന്നതു കണ്ട് എത്തിയ പോലീസ് ഓഫീസര്‍ ഡ്രൈവിംഗ് സീറ്റില്‍ ജോണിനെ കണ്ടെത്തുകയായിരുന്നു.
പ്രഥമ ശൂശ്രൂഷക്കു ശേഷം ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ആശുപത്രിയില്‍ വച്ച് മരിച്ചു.പരിചിതരായ ആരോ ആണു വെടിവച്ചതെന്നു കരുതുന്നതായി ഹില്‍സ്ബോറോ കൗണ്ടി ഷെറീഫ് ഓഫീസിലെ മേജര്‍ ഫ്രങ്ക് ലോസറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്വേഷണം തുടരുന്നു മലയാളി സമൂഹത്തിനു സംഭവം നടുക്കമായി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.