മലയാളി നഴ്‌സ് റിയാദില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

മലയാളി നഴ്‌സ് റിയാദില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
October 08 18:54 2020 Print This Article

റിയാദ്​: സ്വകാര്യ ആശുപത്രിയില്‍ സ്​റ്റാഫ്​ നഴ്​സായ മ​ല​യാ​ളി ന​ഴ്സി​നെ സൗ​ദി​യി​ലെ റി​യാ​ദി​ല്‍ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. റിയാദ് – ഖുറൈസ് റോഡിലെ അല്‍ജസീറ ആശുപത്രിയില്‍ നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യയെയാണ്​ (33) മരിച്ച നിലയില്‍ കണ്ടത്​.

പൊലീസെത്തി മൃതദേഹം ശുമൈസി കിങ്​ സഉൗദ്​ ആശുപത്രി മോര്‍ച്ചറിയി​േലക്ക്​ മാറ്റി. സൗമ്യ ഒന്നരവര്‍ഷമായി ഈ ആശുപത്രിയില്‍ സേവനം അനുഷ്​ഠിക്കുന്നു. ഭര്‍ത്താവ് നോബിളും ഏക മകന്‍ ക്രിസ് നോബിള്‍ ജോസും നാട്ടിലാണ്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റാശിദ്​ ദയ, റിയാസ് തിരൂര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.