മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്; അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് കേരളം

മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്; അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് കേരളം
April 07 11:23 2020 Print This Article

തി​രു​വ​ന​ന്ത​പു​രം: മും​ബൈ​യി​ലും ഡ​ല്‍​ഹി​യും മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്ക് ക​ത്ത​യ​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ന​ഴ്സു​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ചി​കി​ത്സാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന് ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രോ​ടും പി​ണ​റാ​യി ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ, ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ലി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും പി​ണ​റാ​യി ക​ത്ത് ന​ല്‍​കി​യി​രു​ന്നു. മും​ബൈ​യി​ലെ 46 മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 150ല്‍ ​അ​ധി​കം ന​ഴ്സു​മാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.​ ഡ​ല്‍​ഹി​യി​ലെ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ഒന്‍പത് മലയാളി നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു.

ഇവരുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തിലാണ്. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതും നിരീക്ഷണത്തില്‍ കഴിയുമ്ബോഴും ഡ്യൂട്ടിചെയ്യേണ്ടിവരുന്നതുമാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.