മലയാളിക്ക് സൗദി രാജ്യാന്തര ഫേട്ടോഗ്രാഫി പുരസ്‌കാരം

മലയാളിക്ക്  സൗദി രാജ്യാന്തര  ഫേട്ടോഗ്രാഫി  പുരസ്‌കാരം
December 15 18:38 2018 Print This Article

 ന്യൂസ് കടപ്പാട് :നജിം കൊച്ചു കലുങ്ക്

റിയാദ്​: മലയാളി ഫോ​േട്ടാഗ്രാഫർക്ക്​ സൗദിയിൽ പുരസ്​കാര നേട്ടം. രാജ്യാന്തര ഫോ​േട്ടാഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം. മലപ്പുറം മഞ്ചേരി തൃപ്പനച്ചി സ്വദേശി അബ്​ദുറസാഖാണ്​ സൗദി ടൂറിസം കമീഷൻ നടത്തിയ മത്സരത്തിൽ രണ്ടാമതും സമ്മാനിതനാകുന്നത്​.

2013ൽ ആദ്യമായി സമ്മാനം ലഭിച്ചത്​. അന്ന്​ രണ്ടാം സമ്മാനമായിരുന്നു​. അന്ന്​ 30,000 റിയാലും ഫലകവുമാണ്​ ലഭിച്ചതെങ്കിൽ ഇത്തവണ ഒന്നാം സമ്മാനത്തി​െൻറ തിളക്കത്തോടൊപ്പം വന്നുചേർന്നത്​ 50,000 റിയാലും ഫലകവുമാണ്​. ടൂറിസം വികസനം ലക്ഷ്യമിട്ട്​ കമീഷൻ എല്ലാവർഷവും നടത്തുന്ന ‘കളേഴ്​സ്​ ഒാഫ്​ സൗദി അറേബ്യ ഫോറ’ത്തി​െൻറ ഭാഗമാണ്​ ​ഷോർട്ട്​ ഫിലിം, ഫോ​േട്ടാഗ്രാഫി മത്സരം. ഏഴ്​ വിഷയങ്ങളിലെ ഫോ​േട്ടാഗ്രാഫി മത്സരത്തിൽ ‘സൗദി അറേബ്യ ഇൻ ദ ഗ്ലോബൽ ​െഎസി​’ലാണ്​ വിദേശികൾക്ക്​ പ​െങ്കടുക്കാൻ അവസരം. ആയിരത്തിലേറെ പേർ പ​െങ്കടുത്തതിൽ നിന്നാണ്​ അബ്​ദുറസാഖി​െൻറ ചിത്രം ഒന്നാം സ്ഥാനത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. രണ്ടാം സ്ഥാനം ഒമാനി ഫോ​േട്ടാഗ്രാഫർക്കും മൂന്നാം സ്ഥാനം സിറിയൻ ഫോ​േട്ടാഗ്രാഫർക്കു​മാണ്​.

30,000 റിയാലും 20,000 റിയാലുമാണ്​ രണ്ടും മൂന്നും സമ്മാന തുക. റിയാദിൽ നിന്ന്​ 100 കിലോമീറ്ററകലെ റൂമയിൽ നടക്കാറുള്ള രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര ഒട്ടകമേളയിൽ നിന്നുള്ള ദൃശ്യമാണ്​ അബ്​ദുറസാഖിനെ സമ്മാനിതനാക്കിയത്​. മേളയിൽ നടന്ന ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരമാണ്​ അബ്​ദുറസാഖ്​ ഹെലികോപ്​ടറിൽ പകർത്തിയത്​.

വെണ്മയുടെ മേനിയഴകുമായി സൗന്ദര്യം കാട്ടാൻ നിരന്ന ഒട്ടകങ്ങളും ഭംഗി ആസ്വദിക്കാൻ ചുറ്റും തടിച്ചുകൂടിയ ഒട്ടകപ്രേമികളും അവരുടെ നിഴലുകളും മരുഭൂമിയുടെ കുങ്കുമവർണവും ഇടകലരുന്ന പശ്ചാത്തലവും ഫോ​േട്ടാക്ക്​ അപൂർവ ചാരുത നൽകുന്നു. റിയാദ്​ എക്​സിബിഷൻ സെൻററിൽ ഇൗ മാസം 12ന്​ തുടങ്ങിയ കളേഴ്​സ്​ ഒാഫ്​ സൗദി അറേബ്യ ഫോറം ഏഴാം പതിപ്പിലാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. സമ്മാനർഹമായ ചിത്രം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്​. ഏഴിനങ്ങളിലുമായി ആയിരക്കണക്കിന്​ ഫോ​േട്ടാഗ്രാഫർമാർ മത്സരിച്ചു​.

സ്വദേശികൾക്കാണ്​ മറ്റ്​ ആറിനങ്ങളിലും പ​െങ്കടുക്കാൻ അവസരമുണ്ടായിരുന്നത്​. ഒാരോ വിഭാഗത്തിലും സമ്മാനങ്ങളും ഒരുപോലെയാണ്​. പുറമെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന്​ ഫോ​േ​ട്ടാ​ഗ്രാഫർമാർക്ക്​ ലക്ഷം റിയാലി​െൻറ അമീർ സൂൽത്താൻ ബിൻ സൽമാൻ പുരസ്​കാരവുമുണ്ട്​. എല്ലാ വിഭാഗത്തിലും വിജയികളായ അബ്​ദുറസാഖ്​ ഉൾപ്പെടെ മുഴുവനാളുകളേയും അമീർ സൂൽത്താൻ പുരസ്​കാര ജേതാക്കളേയും ഒരേ വേദിയിൽ അണിനിരത്തിയാണ്​ പുരസ്​കാരങ്ങൾ വിതരണം ചെയ്​തത്​. സമ്മാനിതമായ മുഴുവൻ ചിത്രങ്ങളും ഫോ​േട്ടാഗ്രാഫർമാരുടെ വ്യക്തി വിവരങ്ങളും ഉൾപ്പെടുത്തി കനപ്പെട്ട സ്​മരണികയും പുറത്തിറക്കിയിട്ടുണ്ട്​.

റിയാദിലെ സമായ ഇൗവൻറ്​ കമ്പനിയിൽ ഫോ​േട്ടാഗ്രാഫറാണ്​ അബ്​ദുറസാഖ്​. പത്രപ്രവർത്തനത്തിലും ഷെയർ േബ്രാക്കറിങ്ങിലും ഒരു കൈനോക്കിയ ശേഷം 10 വർഷം മുമ്പാണ് റിയാദിലെത്തിയത്. ഇക്കണോമിക്സിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും നേടിയശേഷം ഒരോ വർഷം വീതം തേജസ്​, വർത്തമാനം പത്രങ്ങളിൽ സബ് എഡിറ്ററും റിപ്പോർട്ടറുമായി ജോലി ചെയ്തു. ഷെയർ േബ്രാക്കറിങ്ങിൽ കൈപൊള്ളിയപ്പോൾ ഫ്രീ വിസയെടുത്ത് റിയാദിലിറങ്ങി. വെബ്ഡിസൈനിങ്ങിലേയും അമച്ചർ ഡിജിറ്റൽ ഫോട്ടോഗ്രാഫിയിലേയും പരിചയവുമായി റിയാദിലെ ഡെസർട്ട് പബ്ലിഷർ എന്ന കമ്പനിയിൽ ഫോട്ടോഗ്രാഫിക് അസിസ്​റ്റൻറായി ചേർന്നു.

മൂന്നുവർഷത്തെ അവിടത്തെ ജോലിക്കിടയിലാണ് ഫോട്ടോഗ്രാഫിയിലെ മുഴുവൻ സാങ്കേതികതയേയും പരിചയപ്പെടുന്നത്.

മൊയ്തീൻ മുത്തനൂർ – ഫാത്തിമ ദമ്പതികളുടെ മകനാണ്. ഋതുവാണ്​ ജീവിത പങ്കാളി.

അലൻ കുർദി ഏക മകനും. കളേഴ്​സ്​ ഒാഫ്​ സൗദി അറേബ്യ ഫോറം ഞായറാഴ്​ച സമാപിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.