മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു ; ജാഗ്രതാ നിര്‍ദേശം

മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു ; ജാഗ്രതാ നിര്‍ദേശം
October 04 16:42 2018 Print This Article

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്ബുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി അറബിക്കടലിലൂടെ ലക്ഷ്വദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കും.കേരളത്തില്‍ അതിശക്തമായ കാറ്റും മഴയുമുണ്ടാകും.

കടല്‍ പ്രക്ഷുബ്ധമാകും.ഒക്ടോബര്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. അതതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ അഞ്ചോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.

മൂന്നാറിലും മഴ ശക്തമാവുകയാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹൈറേഞ്ച് മേഖലകളില്‍ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. മാട്ടുപെട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ഉടന്‍ ഉയര്‍ത്തും. വെള്ളിയാഴ്ച മുതല്‍ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുളള യാത്രയ്ക്ക് നിരോധനമുണ്ട്. തുടര്‍ച്ചയായി ഉരുള്‍പൊട്ടുന്ന നെല്ലിയാമ്ബതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പാലക്കാട് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. മലയോരമേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കാനും പൊതു നിര്‍ദേശമുണ്ട്.

  Categories:
view more articles

About Article Author

write a comment

1 Comment

  1. Babu
    October 04, 22:37 #1 Babu

    Good

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.