മലപ്പുറത്ത് ലോറി പാഞ്ഞ് കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറത്ത് ലോറി പാഞ്ഞ് കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
January 09 16:21 2018 Print This Article

മലപ്പുറം: നിലമ്ബൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറി രണ്ട് കുട്ടികള്‍ മരിച്ചു. മണിമൂളി സികെഎച്ച്‌എസ്‌എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ
മുഹമ്മദ് ഷാമില്‍, ഫിദ മോള്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

കര്‍ണാടകയില്‍നിന്ന് കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ആദ്യം ബൈക്കിലിടിച്ച്‌ നിയന്ത്രണം വിട്ട ലോറി ബസിലും ഓട്ടോയിലും ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിലമ്ബൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്ന്് നാട്ടുകാര്‍ ആരോപിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.