മന്‍മോഹന്‍ സിങ്ങിന് കൊവിഡ്: ഡല്‍ഹി എംയ്‌സില്‍ പ്രവേശിപ്പിച്ചു

by Vadakkan | 19 April 2021 9:45 PM

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ചു.

രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് സാഹചര്യം നേരിടാന്‍ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ മന്‍മോഹന്‍ സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയിരുന്നു. മുന്‍പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാദവേക്കറിനും കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ഛേവാല, ദിഗ്‌വിജയ് സിംഗ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രാജ്യതലസ്ഥാനത്ത് കൊവിഡ് അതീവ രൂക്ഷമായ അവസ്ഥയിലാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും വാക്‌സിനും മെത്തകള്‍ക്കും ദൗര്‍ലഭ്യം അനുഭവപ്പെടുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. ഇന്നുമുതല്‍ ഒരാഴ്‌ചത്തേക്ക് ഡല്‍ഹിയില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Source URL: https://padayali.com/%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf/