മനുഷ്യത്വം

മനുഷ്യത്വം
December 21 22:07 2017 Print This Article

ഒരിക്കൽ ഒരു ഗ്രാമത്തിൽ നല്ലവനായ ഒരുപദേശി താമസിച്ചിരുന്നു.അദ്ദേഹത്തിനെ ആ നാട്ടുകാർക്ക് എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു.അദ്ദേഹം ഒരു പ്രസംഗത്തിനായി നഗരത്തിലോട്ടു പോകുംവഴി വഴിയരുകിൽ ഒരു വൃദ്ധൻ രക്തംവാർന്നൊഴുകി കിടക്കുന്നു, ഈ ഉപദേശി വൃദ്ധനെ കോരിയെടുത്ത് ഉറക്കെയലറി… ഇവിടെയാരുമില്ലേ… ആരും പക്ഷേ കേട്ടതായി ഭാവിച്ചില്ല.. വഴിയേ പോകുന്ന പലരോടും ഈ ഉപദേശി കെഞ്ചി, സഹോദര ഈ വൃദ്ധനെ എന്റെ സൈക്കിളിന്റെ പുറകിൽ കയറ്റുവാൻ സഹായിക്കുമോ. ? നമുക്കിദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാം….പക്ഷേ അവർക്കാർക്കും സമയമില്ലാത്തവരായിരുന്നു.
ഉപദേശി പെതുക്കെ വൃദ്ധനെ സൈക്കിളിൽ കയറ്റിയിരുത്തിയിട്ട് പെതുക്കെ ആശുപത്രി ലക്ഷ്യമാക്കി യാത്രയായി, കുറേ കഴിഞ്ഞപ്പോൾ ഒരു കയറ്റം വന്നു സൈക്കിൾ ചവിട്ടുന്നത് ഉപദേശിക്കും ഒരു ബുദ്ധിമുട്ടായി മറ്റുള്ളവരെ ഉപദേശിനോക്കുമ്പോൾ അവരൊക്കെ ഒരുഭാരവും കയറ്റാതെ സൈക്കിൾ നന്നായി ചവിട്ടുന്നു… അപ്പോൾ ഉപദേശി തീരുമാനിച്ചു ഞാനെന്തിന് ഇദ്ദേഹത്തെവെച്ച് ബുദ്ധിമുട്ടി ചവിട്ടണം. ? ഞാൻ ഭാരംചുമക്കാൻ കർത്താവിന്റെ കഴുതയല്ലല്ലോ.. ? ഉടൻതന്നെ വൃദ്ധനെ ഉപദേശി വഴിയിലിറക്കി അനായാസം സൈക്കിളിൽചവിട്ടി പ്രസംഗസ്ഥലത്ത് എത്തി പ്രസംഗിച്ചു. നാം മനുഷ്യത്വം ഉള്ളവരായിരിക്കണം നമ്മൾ മറ്റുള്ളവരെ സഹായിക്കണം. നമ്മൾ സഹായിച്ചാൽ അതിന്റെ പതിന്മടങ്ങു ദൈവം നമ്മളെയും സഹായിക്കും… ഇതുകേട്ട ദൈവമക്കൾ ഉറക്കെ ഹാലേലൂയ്യ പറഞ്ഞ് ദൈവത്തെ സ്തുതിച്ചു… ഉപദേശി വീട്ടിൽപോകാൻനേരം പാവങ്ങളായ ദൈവമക്കൾ ദൈവദാസനെ സഹായിച്ചു……. ഇവിടെയാരാണ് മനുഷ്യത്വം ഉള്ളവർ.? പലപ്പോഴും പലരും വെള്ളപൂശിയ ശവക്കല്ലറയായി മാറുന്നു.പ്രസംഗം അല്ല പ്രവർത്തി.വാങ്ങിപ്പോയ ദൈവദാസന്മാർ വിലകൊടുത്ത പ്രസ്ഥാനം ഇന്ന് അന്യം നിന്ന് പോകാതിരിക്കാൻ നമ്മൾക്ക് പ്രാർത്ഥിക്കാം….
സ്നേഹത്തോടെ
ജോമോൻ ഒക്‌ലഹോമ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.