മധ്യപ്രദേശില്‍ ‘പശു കാബിനറ്റ്’ ചേര്‍ന്നു, ഗോമാതാ സെസ് ഏര്‍പ്പെടുത്തും

മധ്യപ്രദേശില്‍ ‘പശു കാബിനറ്റ്’ ചേര്‍ന്നു, ഗോമാതാ സെസ് ഏര്‍പ്പെടുത്തും
November 23 10:00 2020 Print This Article

 

ഭോപാല്‍: മധ്യപ്രദേശില്‍ ‘പശു കാബിനറ്റി’ന്​ പിന്നാലെ പശു സംരക്ഷണത്തിന്​ നികുതി​ ഏ​ര്‍പ്പെടുത്താന്‍ നീക്കം. പശുതൊഴുത്ത്​ പരിപാലത്തിന്​ തുക കണ്ടെത്തുന്നതിന്​ വേണ്ടിയാണ്​ സെസ്​ തുക ഉപയോഗിക്കുകയെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍ പറഞ്ഞു.

ഞായറാഴ്​ച ഓണ്‍​ൈലനായി ചേര്‍ന്ന പശ​ു കാബിനറ്റി​െന്‍റ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോശാലകള്‍ സാമൂഹിക സംഘടനകളുടെയും സ്വയം സഹായ സംഘങ്ങള​ുടെയും പിന്തുണയോടെ സര്‍ക്കാര്‍ പരിപാലിക്കും. പരിപാലനത്തിന്​ കൂടുതല്‍ തുക ആവശ്യമായി വരികയാണെങ്കില്‍ സെസ്​ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഗോമാതയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി തുക കണ്ടെത്തുന്നതിനായി സെസ്​ ഏര്‍പ്പെടുത്തുന്ന കാര്യം ചിന്തിക്കുന്നു. അത്​ ശരിയല്ലേ?’ -ചൗഹാന്‍ ചോദിച്ചു.

‘ഞങ്ങള്‍ ആദ്യത്തെ ​’റൊട്ടി’ പശുക്കള്‍ക്കും അവസാനത്തെ ‘റൊട്ടി’ നായ്​ക്കള്‍ക്കും നല്‍കും. ഇന്ത്യന്‍ സംസ്​കാരത്തി​ല്‍ മൃഗങ്ങളോടുള്ള കരുതല്‍ അതാണ്​ -എന്നാല്‍ അത്​ ഇപ്പോള്‍ ഇല്ലാതായി. അതിനാല്‍ പശുക്കളെ സംരക്ഷിക്കുന്നതിനായി ചെറിയ തുക നികുതിയായി ജനങ്ങളില്‍നിന്ന്​ ഈടാക്കാന്‍ ആലോചിക്കുന്നു’ -ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

പശു സംരക്ഷണത്തിനും ഗ്രാമീണ സാമ്ബത്തികാവസ്​ഥ ശക്തിപ്പെടുത്തുന്നതിനുമാണ്​ പശു​ കാബിനറ്റ്​ രൂപീകരിച്ചതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്​ചയാണ്​ പശു സംരക്ഷണത്തിനായി ‘പശു കാബിനറ്റ്​’ രൂപീകരിച്ചത്​. മൃഗക്ഷേമം, ഗ്രാമവികസനം തുടങ്ങിയ വകുപ്പ്​ മന്ത്രിമാരും യോഗത്തില്‍ പ​ങ്കെടുത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.