കടല്‍ത്തിരകളോട് മല്ലിട്ടു ദുരിതമനുഭവിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സുരക്ഷിത ഭവനമൊരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവന്തപുരം മുട്ടത്തറയില്‍ 192 കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച ഫ്ളാററു സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
അത്ഭുത ലോകത്ത് എത്തിയതു പോലെയാണ് ബേബി ആ വീടിനുളളിലേയ്ക്ക് കയറിയത്. രണ്ടു കിടപ്പു മുറികളും സ്വീകരണമുറിയും അടുക്കളയുമെല്ലാമുളള അടിപൊളി വീട് ഇനി സ്വന്തമാണെന്നും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഒരു കൊല്ലം മുമ്പ് ഒാഖി ചുഴലിക്കാറ്റ് ഒരായുഷ്കാലത്തെ സമ്പാദ്യങ്ങളത്രയും തകര്‍ത്തെറിഞ്ഞപ്പോള്‍ ഇനിയൊരു വീടെന്ന സ്വപ്നം പോലുമുണ്ടായിരുന്നില്ലിവര്ക്ക്.
ബേബിയുടേതുള്പ്പെടെ 192 കുടുംബങ്ങള്‍ക്ക് ഇനി കടല്ക്കലിയെ പേടിക്കാതെ അന്തിയുറങ്ങാം. അതിവേഗമാണ് 24 ബ്ളോക്കുകളുള്ള ഫ്ളാറ്റ് സമുച്ചയത്തിന്റെ പണി പൂര്‍ത്തിയായത്. അംഗനവാടി, മാവേലി സ്റ്റോര്‍ തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.