മതപരിവര്‍ത്തനം ആരോപണം പള്ളി അടിച്ചു തകര്‍ത്തു

മതപരിവര്‍ത്തനം ആരോപണം പള്ളി അടിച്ചു തകര്‍ത്തു
December 20 22:19 2017 Print This Article

തിരുവനന്തപുരം: മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അംബൂരിയില്‍ കൂട്ടമലയിലെ സി.എസ്.ഐ സഭക്ക് കീഴില്‍ വരുന്ന എച്ച്. എം.എസ് ദേവാലയം കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു.

വ്യാഴാഴ്ച മതപരിവര്‍ത്തനം എന്ന് ആരോപിച്ച് ഈ പള്ളിയിലെ പുരോഹിതന്‍ ലോറന്‍സിന് പള്ളിയ്ക്ക് സമീപം വച്ച് മര്‍ദ്ദനമേറ്റിരുന്നു.

പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന സാമഗ്രികളും അലമാരയും മറ്റും അക്രമികള്‍ അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഹിന്ദുമതവിശ്വാസിയായ ഒരു കുട്ടിയുടെ കുടുംബം അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു.
ഇതാണോ ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.