മങ്കിപോക്സ് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

by Vadakkan | 20 May 2022 10:13 PM

മങ്കിപോക്സ് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. കാനഡയിലെ ക്യുബിക് പ്രവിശ്യയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം വ്യാപിച്ചതായാണ് സംശയിക്കുന്നതെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും മറ്റ് നടപടികളും സ്വീകരിച്ചു വരികയാണെന്ന് അധികൃതകർ അറിയിച്ചു.വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടാഴ്ച്ചക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

നമ്മുടെ നാട്ടിലെ ചിക്കൻപോക്സിന് സമാനമാണെങ്കിലും അതിനേക്കാൾ വലിയ വേദനയും ബുദ്ധിമുട്ടുകളുമാണ് അസുഖം മൂലം അനുഭവിക്കേണ്ടി വരിക. രോഗം കണ്ടെത്തിയാൽ ചിക്കൻപോക്സിന് സമാനമായി രോഗയിൽ നിന്ന് അകലം പാലിക്കുകയും വേണം. പലപ്പോഴും മുഖത്ത് കാണുന്ന കുമിളകൾ പോലുള്ള ലക്ഷണങ്ങളിലൂടെയാണ് ആദ്യം കാണുക.

തുടർന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കുമിളകൾ പൊങ്ങും. സ്വകാര്യഭാഗങ്ങളിൽ വരെ കുമിളകൾ പ്രത്യക്ഷപ്പെടും. ഒപ്പം പനി, പേശി വേദന, വിറയൽ എന്നിവയുമുണ്ടാകും. രണ്ടാഴ്ച്ചയാണ് സാധാരണഗതിയിൽ അസുഖം ഭേദമാകാനുള്ള സമയം.

ഇറ്റലിയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് കാനറി ദ്വീപിൽ നിന്ന് എത്തിയ ആൾക്കാണ്. രോഗിയെ ഐസൊലേഷനിലേക്ക് മാറ്റിയതായും നിലവിൽ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ ആഴ്ച്ച ആദ്യമാണ് സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലും പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലും രോഗം സ്ഥിരീകരിച്ചത്.

Source URL: https://padayali.com/%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d/