മധ്യപ്രദേശിലെ ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര് മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെയാണ് അപകടം. നാല് പേരെ കാണാനില്ല. ആറ് പേരെ രക്ഷപ്പെടുത്തി.
ഭോപ്പാലിലെ ഘട്ലാപുര ഖട്ടിലാണ് അപകടമുണ്ടായത്. ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.