തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലെ സ്ത്രീകള്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍.
ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കൈയിലെടുക്കുന്നതിന് പ്രചോദനമാകുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്.തിരുവനന്തപുരം ജില്ലാ കോടതി കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.