ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടന് ഇര്ഫാന് ഖാന്(53) അന്തരിച്ചു. വയറ്റില്‍ അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. മുംബയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു മരണം. 53 വയസായിരുന്നു. 2018ലാണ് ഇര്ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്ബാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
2011ല്‍ പത്മശ്രീ പുരസ്കാരവും പാന്‍സിംഗ് തോമറിലെ അഭിനയത്തിന് (2012)ദേശീയ പുരസ്കാരവും ലഭിച്ചു. ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക തിയേറ്റര്‍ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ചാണക്യ,ചന്ദ്രകാന്ത തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബീഗം ഖാന്-ജഗീദര്‍ ഖാന് ദമ്ബതികളുടെ മകനായി 1966 ലാണ് ഇര്ഫാന് ഖാന് ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റില്‍ തല്പ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ ചേര്‍ന്നു. സാലാം ബോംബെെ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രരംഗത്തെത്തിയത്.
2003 ല്‍ പുറത്തിറങ്ങിയ ഹാസില്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. മക്ബൂല്‍, ലെെഫ് ഇന്‍ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. ഇതോടെ ഇര്ഫാന് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറി.സൂപ്പര്‍താര പദവിയില്‍ എത്തിയെങ്കിലും ഇര്ഫാന് സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു.
ഭാര്യ; സുതപ സികാര്‍. മക്കള്‍; ബബില്‍, ആര്യന്
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.