ബിഷപ്പിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി

ബിഷപ്പിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന്  പുറത്താക്കി
August 07 11:34 2019 Print This Article

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതികാരണ നടപടിയുമായി സഭ. എഫ്.സി.സി (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്) സന്യാസി സമൂഹത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയാണ് സഭയുടെ നടപടി.

സഭാ ചട്ടങ്ങള്‍ ലംഘിച്ചതിനും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനുമാണ് പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം സിസ്റ്റര്‍ ലൂസി കളപ്പുരയെ സുപ്പീരിയര്‍ ജനറല്‍ രേഖാമൂലം അറിയിച്ചു. പത്ത് ദിവസത്തിനകം മഠത്തില്‍ നിന്നും പുറത്തുപോകണമെന്നാണ് സഭ അറിയിച്ചത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ഫ്രാങ്കോ മുളക്കലിനെതിരെ കൊച്ചിയില്‍ നടന്ന പ്രത്യക്ഷ സമരത്തില്‍ ഏര്‍പ്പെട്ട വ്യക്തിയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര. ഇത് അവരെ സഭയുടെ കണ്ണിലെ കരടാക്കിയിരുന്നു.

നടപടി നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.