ബിരുദവും സ്കൂള്‍ വിദ്യാഭ്യാസവും എന്തിനാണെന്ന്‌ താലിബാന്‍വിദ്യാഭ്യാസമന്ത്രി

ബിരുദവും സ്കൂള്‍ വിദ്യാഭ്യാസവും എന്തിനാണെന്ന്‌ താലിബാന്‍വിദ്യാഭ്യാസമന്ത്രി
September 08 21:00 2021 Print This Article

കാബൂള്‍: അഫ്‌ഗാന്റെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണം ഇന്നലെയാണ് നടത്തിയത്. അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന താലിബാന്‍ നേതാക്കളുടെ പ്രഖ്യാപനത്തിനു പിന്നാലെ ആദ്യത്തെ ഇരുട്ടടി വിദ്യാഭ്യാസമേഖലയ്ക്ക് തന്നെ. രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്തെന്ന് ചോദിക്കുകയാണ് പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീര്‍. ഉന്നത വിദ്യാഭ്യാസത്തിന് കുറിച്ച്‌ വളരെ വിലകുറഞ്ഞ രീതിയിലുള്ള സംസാരമാണ് പുതിയ വിദ്യാഭ്യാസമന്ത്രി നടത്തിയത്.

‘പിഎച്ച്‌ഡിയുടെയും മാസ്റ്റേഴ്സ് ബിരുദത്തിന്റെയും ആവശ്യമെന്ത്? ഇവയ്ക്ക് ഇന്ന് മൂല്യമില്ല. നിങ്ങള്‍ നോക്കൂ, മുല്ലാമാരും താലിബാന്‍കാരും ഇവിടെ അധികാരത്തിലെത്തിയിരിക്കുന്നു. അവര്‍ക്കാര്‍ക്കും പിഎച്ച്‌ഡിയോ ബിരുദാനന്തര ബിരുദമോ എന്തിനു പലര്‍ക്കും ഹൈസ്കൂള്‍ പഠനം പോലുമില്ല. പക്ഷേ എല്ലാവരും മഹാന്മാരാണ്’, ഷെയ്ഖ് മൗലവി നൂറുല്ല പറയുന്നു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നു.

വിദ്യാഭ്യാസമന്ത്രി തന്നെ ഉന്നത വിദ്യാഭ്യാസത്തിനു യാതൊരു വിലയുമില്ലെന്ന് പറയുമ്ബോള്‍ രാജ്യത്ത് ഇനി വരാന്‍ പോകുന്നത് ‘അറിവിനെ കുഴിച്ച്‌ മൂടിയുള്ള’ നടപടികള്‍ ആണോയെന്ന സംശയമാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിതന്നെ ഉന്നത വിദ്യാഭ്യാസം ഗുണമില്ലെന്നു പറയുകയാണെന്ന തരത്തില്‍ വിഡിയോയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നു.

അതേസമയം, ഭാവിയില്‍ അഫ്ഗാന്റെ ഭരണപരമായ കാര്യങ്ങളും ജീവിതക്രമവും എല്ലാം ശരിയത്ത് നിയമപ്രകാരം ആയിരിക്കുമെന്നു പുതിയ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രസ്താവനയില്‍ അറിയിച്ചു.സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന താലിബാന്റെ ആദ്യത്തെ അവകാശവാദം വെറും പൊള്ളയാണെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന് വിമര്‍ശകര്‍ പറയുന്നു.

https://twitter.com/i/status/1435300979352739842

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.