ബാലഭാസ്കറിന്റെ മരണം; സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യും

by Vadakkan | 1 September 2020 9:12 AM

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം… അതുമായി ബന്ധപ്പെട്ട ദുരൂഹതകൾ … ഇന്ന് രാജ്യം തന്നെ ഏറെ ചർച്ചചെയ്യപ്പെട്ട സ്വർണ്ണ കടത്ത് കേസ്…. ബാലഭാസ്കറിന്റെ അപകട മരണവും സ്വർണ്ണ കടത്തിലെ ബന്ധം. സ്വര്‍ണക്കടത്തില്‍ എന്‍ ഐ എയും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന് പുറമേ ബാലഭാസ്കറിന്റെ മരണം സി ബി ഐ അന്വേഷിക്കുന്നു.

ഓരോ ദിവസം കഴിയും തോറും കേസുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്ത് വരുന്നു. കലാഭവൻ സോബി, അപകട സമയത്ത് കാറോടിച്ചെന്ന് പറയപ്പെടുന്ന ഡ്രൈവർ ഇവർക്കൊക്കെ പിന്നാലെ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സി ബി ഐ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍. നേരത്തെ ബാലഭാസ്കര്‍ മരിച്ച ദിവസം സ്റ്റീഫന്‍ ദേവസി ബാലഭാസ്കറുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ബാലഭാസ്ക്കറിന്റെ അടുത്ത സുഹൃത്തുകളില്‍ ഒരാളാണ് സ്റ്റീഫന്‍ ദേവസി. അപകട വിവരം അറിഞ്ഞ് സ്റ്റീഫന്‍ ആശുപത്രിയിലും എത്തിയിരുന്നു. മരണത്തിന് മുമ്പ് ബാലഭാസ്കറുമായി സ്റ്റീഫന്‍ ദേവസി സംസാരിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് സിബിഐക്ക് അറിയേണ്ടത്.

അതേസമയം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണ സംഘം കലാഭവൻ സോബിയുടെ മൊഴിയും കഴിഞ്ഞ ദിവസം എടുത്തിരുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരായാണ് സോബി മൊഴി നൽകുന്നത്. ബാലഭാസ്കറിന്‍റെ മരണം ആസൂത്രിത കൊലപാതകമെന്ന് നേരത്തെ സോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നു. അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത് .അപകടത്തിന് മുൻപ് നടന്ന കാര്യങ്ങൾ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ബാലഭാസ്കറിൻറെ അച്ഛന്‍ കെ സി ഉണ്ണിയുടെയും ബാലഭാസ്കറിൻറെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സിബിഐ എടുത്തു. ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം.

Source URL: https://padayali.com/%e0%b4%ac%e0%b4%be%e0%b4%b2%e0%b4%ad%e0%b4%be%e0%b4%b8%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%82%e0%b4%97/